യാംബു: വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കാനും നടത്തത്തിലൂടെ ആരോഗ്യസംരക്ഷണം നേടുക എന്ന സംസ്കാരം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ട് യാംബു റോയൽ കമീഷൻ നടപ്പാതകൾ വർധിപ്പിച്ചു.
കഴിഞ്ഞദിവസം യാംബു റോയൽ കമീഷൻ യൂത്ത് ബീച്ചിൽ 112 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നടപ്പാതയുടെകൂടി ഉദ്ഘാടനം നടന്നു. കടലിലെ വർണാഭമായ വേറിട്ട കല്ലുകൾ പതിച്ച് നിർമിച്ച നടപ്പാതയുടെ പണിക്ക് റോയൽ കമീഷൻ, ഓപറേഷൻ ആൻഡ് മെയ്ൻറനൻസ് ഡിപ്പാർട്മെൻറാണ് മേൽനോട്ടം വഹിച്ചത്.
നടപ്പാതകളുടെ നിർമാണത്തിെൻറ ആദ്യഘട്ടം 10 വർഷം മുമ്പുതന്നെ റോയൽ കമീഷൻ പൂർത്തിയാക്കിയിരുന്നു.
യാംബു ജിദ്ദ ഹൈവേയിൽനിന്ന് തിരിയുന്ന കിങ് ഫൈസൽ റോഡിെൻറ ഓരത്ത് സ്ഥിതിചെയ്യുന്ന പ്രിൻസ് അബ്ദുല്ല ബിൻ ധുൻയാൻ സ്പോർട്ട് പാർക്കിലെ 2500 മീറ്ററിൽ സിന്തറ്റിക് ട്രാക്കോടുകൂടിയ നടപ്പാതയാണ് ഏറ്റവും ശ്രദ്ധേയമായ ആദ്യത്തെ നടപ്പാത. അതിനുശേഷം യാംബു നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ അധികൃതർ വിവിധ വലുപ്പത്തിലും ആകർഷണീയമായ രീതിയിലും ധാരാളം നടപ്പാതകളുടെ പണി പൂർത്തിയാക്കി. വിശ്രമിക്കാനുള്ള ഇടങ്ങളും വ്യായാമത്തിനുള്ള ഉപകരണങ്ങളും പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്.
കായിക പ്രേമികളുടെയും ആരോഗ്യസംരക്ഷണം ആഗ്രഹിക്കുന്നവരുടെയും ഇഷ്ടകേന്ദ്രങ്ങളായി നടപ്പാതകൾ മാറിയിരിക്കുകയാണ്. സൈക്കിൾ സവാരിക്കും വികലാംഗർക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള പാതകളും പലയിടത്തും സജ്ജീകരിച്ചിട്ടുണ്ട്.
നിത്യവും കുറച്ചുസമയം നടക്കുന്നത് ശാരീരികരോഗങ്ങളെ ഇല്ലാതാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഹൃദയാഘാതസാധ്യത കുറക്കാൻ ഹൃദ്രോഗികൾ പതിവായി നടത്തം ശീലിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ ഘടകങ്ങളും ഹൃദ്രോഗത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും ആരോഗ്യരംഗത്തെ ചില നിഗമനങ്ങൾ വ്യക്തമാക്കുന്നു.
ഹൃദയാഘാതസാധ്യത 50 ശതമാനത്തോളം കുറക്കാൻ നടത്തം ശീലമാക്കിയാൽ സാധിക്കും.
രക്തസമ്മർദം, കൊളസ്ട്രോൾ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് എന്നിവ കുറക്കാനും നടത്തം പരിശീലിക്കുക വഴി സാധിക്കും.
അൽപം വേഗതയോടെയുള്ള നടത്തം ശീലമാക്കുന്നത് എല്ലാ പേശികളെയും ഉണർവുള്ളതാക്കുമെന്നും ശരീരത്തിലെ മുഴുവൻ അവയവങ്ങൾക്കും വ്യായാമം ചെയ്ത ഫലം കിട്ടുമെന്നും ആരോഗ്യ രംഗത്തുള്ളവർ പറയുന്നു.
രാജ്യത്തിെൻറ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനായി നഗരങ്ങളിലെ താമസക്കാർക്ക് സുസ്ഥിരതയുടെയും ആരോഗ്യത്തോടെയുമുള്ള മികച്ച ജീവിതസംസ്കാരം വളർത്താനും വേണ്ടി റോയൽ കമീഷൻ അതോറിറ്റി ചെയ്യുന്ന നിരന്തര ശ്രമത്തിെൻറ ഭാഗംകൂടിയാണ് നടപ്പാതകളുടെ വ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.