ദമ്മാം: ‘പ്രവാസികളുടെ സാമ്പത്തിക ആസൂത്രണവും സമ്പാദ്യ ശീലവും: പ്രായോഗിക നിർദേശങ്ങൾ’ വിഷയത്തിൽ പ്രവാസി വെൽഫെയർ കോഴിക്കോട്-വയനാട് ജില്ല കമ്മിറ്റി ദമ്മാം ബദർ മെഡിക്കൽ ഓഡിറ്റോറിയത്തിൽ ടോക്ക് ഷോ സംഘടിപ്പിച്ചു. സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്ചൽ ഫണ്ട് തുടങ്ങിയ നിക്ഷേപസാധ്യതകൾ ആർ.സി. യാസിർ അവതരിപ്പിക്കുകയും സദസ്യരുമായി സംവദിക്കുകയും ചെയ്തു. പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം ഉദ്ഘാടനം ചെയ്തു.
പ്രവാസികളുടെ തിരിച്ചുപോക്കും വിരമിക്കലും ഒരു മരീചികയായി തുടരുന്നുവെന്നും അതിനൊരു പരിഹാരമായി ഇത്തരം പരിപാടികൾ ഉപകരിക്കട്ടെയെന്നും പ്രവാസികൾ വരുമാനത്തിന്റെ സാധ്യമാകുന്ന ഒരു വിഹിതം സുരക്ഷിതമായ നിക്ഷേപപദ്ധതികളിൽ നിക്ഷേപിച്ച് സാമ്പത്തിക വളർച്ച കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ജമാൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ ദമ്മാം റീജനൽ പ്രസിഡന്റ് അബ്ദുറഹിം തിരൂർക്കാട്, ഖോബാർ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.എം. സാബിക് എന്നിവർ സംസാരിച്ചു.
ഷമീർ പത്തനാപുരം തയാറാക്കിയ പ്രവാസി വെൽഫെയറിന്റെ പ്രവർത്തനങ്ങളെ കുറിച്ച ലഘു വിഡിയോ പ്രദർശിപ്പിച്ചു. നൗഷാദ് ഗാനം ആലപിച്ചു. പ്രവാസി വെൽഫെയർ ഭാരവാഹികളായ സമീയുള്ള, സുനില സലീം, ജംഷാദ് അലി, ബിജു പൂതക്കുളം, ഫാത്തിമ ഹാശിം, സലാം ജാംജും, ജസീറ ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു. പ്രൊവിൻസ് സെക്രട്ടറി ഫൈസൽ കുറ്റ്യാടി ആർ.സി. യാസിറിനെ ഫലകം നൽകി ആദരിച്ചു. സുബൈർ പുല്ലാളൂർ ചടങ്ങ് നിയന്ത്രിച്ചു. ജില്ല സെക്രട്ടറി സാദത്ത് സ്വാഗതവും ട്രഷറർ മുഹമ്മദ് ആസിഫ് നന്ദിയും പറഞ്ഞു. താഹിർ, സാലിഹ്, ഹാരിസ്, നജ്ല സാദത്ത്, നാസർ കല്ലായി, ഗഫൂർ, മുനീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.