റിയാദ്: മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനുവേണ്ടി നാടിനൊപ്പം പ്രവാസി സമൂഹവും സുസജ്ജരായിരിക്കണമെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ അധികാര കേന്ദ്രങ്ങളിൽ നിന്ന് താഴെയിറക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി നൗഷാദ് മണിശേരി അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബത്ഹ കെ.എം.സി.സി ഓഫീസിൽനടന്ന ചടങ്ങിൽ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലെയും പ്രധാന ഭാരവാഹികൾ പങ്കെടുത്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട് അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ല ചെയർമാൻ ഷാഫി ചിറ്റത്തുപാറ, ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി എന്നിവർ സംസാരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ പദ്ധതികളെക്കുറിച്ച് വിശദമായി ചർച്ചകൾ നടന്നു.
മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു ഷാഫി തുവ്വൂർ, ബഷീർ ഇരുമ്പുഴി, റിയാസ് തിരൂർക്കാട്, ഇക്ബാൽ തിരൂർ, മുബാറക് ഏറനാട്, അഷ്റഫ് കോട്ടക്കൽ, യുസുഫ് മുട്ടനൂർ, ബുഷൈർ പെരിന്തൽമണ്ണ, നജ്മുദ്ദീൻ അരീക്കൻ, ഷാജഹാൻ കുന്നുമ്മൽ, ബഷീർ ചുള്ളിക്കോട്, നാസർ മഞ്ചേരി, ഷഫീഖ് മനോളൻ, ഇസ്ഹാഖ് താനൂർ, നൗഷാദ് പൊന്നാനി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ നടത്താൻ പോകുന്ന വിവിധ പദ്ധതികളുടെ പ്രവർത്തന രേഖ യോഗത്തിൽ അവതരിപ്പിച്ചു.
ജില്ല ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ നൗഫൽ താനൂർ, റഫീഖ് ഹസൻ, മജീദ് മണ്ണാർമല, സഫീർ ഖാൻ, റഫീഖ് ചെറുമുക്ക്, ഇസ്മാഈൽ ഓവുങ്ങൽ, അർഷാദ് തങ്ങൾ, ഫസലു പൊന്നാനി, ഷബീറലി പള്ളിക്കൽ, നാസർ മുത്തേടം, സലാം മഞ്ചേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.