റിയാദ്: രാജ്യത്ത് നടക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ടുകൾ പരമാവധി പോൾ ചെയ്യിപ്പിക്കുമെന്ന് ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. ഒ.ഐ.സി.സി, ഇൻകാസ് എന്നീ കോൺഗ്രസ് പോഷക സംഘടനകൾ ഇതിനായുള്ള കാമ്പയിൻ നേരത്തേ തുടങ്ങിയിരുന്നു. കാമ്പയിന്റെ ഭാഗമായി വിവിധ ജില്ലകളിൽനിന്നുള്ള നൂറു കണക്കിന് പ്രവാസികളാണ് ഇതിനകം വോട്ട് രേഖപ്പെടുത്തുന്നതിനായി കേരളത്തിലെത്തിയത്. പ്രവാസികളോടുള്ള അവഗണനക്കുള്ള പ്രതിഷേധമായിരിക്കും ഇത്തവണത്തെ വോട്ട്. സംസഥാനത്തെ ഇടത് സർക്കാർ പ്രവാസികളോട് കോവിഡ് കാലത്തുൾപ്പെടെ ചെയ്ത ക്രൂരതക്കും, തൊഴിൽ രഹിതരായി നാട്ടിലെത്തുന്നവർക്ക് സൗജന്യ ശമ്പളം ഉൾപ്പടെയുള്ള വാഗ്ദാനങ്ങൾ പറഞ്ഞു പറ്റിച്ച സംസ്ഥാനത്തെ ഇടത് സ്ഥാനാർഥികൾക്കെതിരെയും ബാലറ്റിലൂടെ പ്രവാസികൾ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഒ.ഐ.സി.സി, ഇൻകാസ് പ്രവർത്തകരും നേതാക്കളും പ്രചാരണ പ്രവർത്തനത്തിൽ സജീവമാണ്. പ്രവാസി കുടുംബങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രചാരണ പരിപാടികൾ നടക്കുന്നുണ്ട്. ഇതിനായി നേരത്തെ തന്നെ മണ്ഡലങ്ങൾ വേർതിരിച്ച് നേതാക്കൾക്ക് ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.