ദമ്മാം: ‘പ്രവാസികളുടെ സാമ്പത്തികാസൂത്രണവും സമ്പാദ്യശീലവും പ്രായോഗിക മാർഗങ്ങൾ’ എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ കോഴിക്കോട് വയനാട് ജില്ല കമ്മിറ്റി ടോക്ക് ഷോ സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 13ന് വൈകീട്ട് ദമ്മാം ബദർ മെഡിക്കൽ സെൻറർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രവാസികളുടെ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് ബോധവത്കരണവും പ്രായോഗിക സമീപനങ്ങൾ വിശദീകരിക്കുന്ന പ്രസന്റേഷനും ഉണ്ടാവും.
പങ്കെടുക്കുന്നവർക്ക് സംശയ നിവാരണത്തിനും അവസരമുണ്ടാവും. പരിപാടിയുടെ പ്രചാരണാർഥം ദമ്മാമിൽ നടന്ന യോഗം പ്രവാസി വെൽഫെയർ പ്രൊവിൻസ് കമ്മിറ്റി പ്രസിഡൻറ് ഷബീർ ചാത്തമംഗലം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ സഹായകമാവുന്ന പരിപാടി പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
റീജനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട് അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി ഭാരവാഹികളായ ജംഷാദലി കണ്ണൂർ, ബിജു പൂതക്കുളം, സമീഉള്ള, ഷക്കീർ ബിലാവിനകത്ത്, ഫാത്തിമ ഹാഷിം, ആർ.സി. യാസിർ, അനീസ മെഹബൂബ് എന്നിവർ സംബന്ധിച്ചു. ജമാൽ കൊടിയത്തൂർ സ്വാഗതവും മുഹമ്മദ് ആസിഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.