യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു

ജിദ്ദ: കോവിഡ്​ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക്​ പ്രവേശനം തടഞ്ഞതിനെ തുടർന്ന്​ കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. സൗദി അറേബ്യ യാത്രാനിരോധനം ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ വിസകളാണ്​ പുതുക്കുന്നത്​.

കോവിഡ്​ രണ്ടാം തരംഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന്​ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിസിറ്റിങ്​ വിസകൾ ഒരു ഫീസും കൂടാതെ പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ കഴിഞ്ഞയാഴ്​ച ഉത്തരവിട്ടിരുന്നു. ​

ആഭ്യന്തര, ധനമന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്​ട്രോണിക്​ സംവിധാനത്തിലൂടെയാണ്​ വിസ പുതുക്കുന്ന നടപടി വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്​. ഇതോടെ പ്രവേശനം യാത്രാനിരോധനത്തെ തുടർന്ന്​​ ഉപയോഗപ്പെടുത്താത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റിങ്​ വിസകൾ അതതു രാജ്യങ്ങളിൽ നിന്ന്​ ആളുകൾക്ക്​ പുതുക്കാനാകും. രാജ്യത്തിനുള്ള പുറത്തുള്ള സന്ദർശകർക്ക്​ സേവനത്തി​​െൻറ പ്രയോജനം ലഭിക്കാനും വിസ കാലാവധി നീട്ടാനും https://enjazit.com.sa/enjaz/extendexpiredvisa എന്ന ഇ-വിസ സേവന പ്ലാറ്റ്​ഫോമിൽ പ്രവേശിച്ചാൽ മതിയെന്ന്​ സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - Expired Saudi visiting visas have been renewed due to a travel ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.