റിയാദ്: ഇന്ത്യൻ എംബസിക്കു കീഴിലുള്ള സൗദിയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളുകൾ വേനലവധിക്കുശേഷം തുറക്കുന്നത് സെപ്റ്റംബർ മൂന്നിന്. കനത്ത ചൂടിനെ തുടർന്നാണ് റിയാദ്, ജിദ്ദ, ദമ്മാം, ജുബൈൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിക്കാലം ദീർഘിപ്പിച്ചത്. കെ.ജി മുതൽ എട്ടു വരെയുള്ളവർക്ക് പൂർണ അവധിയാണെങ്കിലും ഒമ്പത്, 10, 11, 12 ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് ഓൺലൈനിൽ പഠനം നടക്കും. രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഓൺലൈൻ ക്ലാസുകൾ. ലിങ്കുകൾ വാട്സ്ആപ്പിലെ അതത് ക്ലാസ് ഗ്രൂപ്പുകളിൽനിന്ന് ലഭ്യമാകുന്നതാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് (സേവ) സ്കൂൾ, അൽ യാസ്മിൻ സ്കൂൾ, മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂൾ എന്നിവയും പ്രവൃത്തിദിനത്തിൽ മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അലിഫ് ഇൻറർനാഷനൽ, അൽ ആലിയ ഇൻറർനാഷനൽ, യാര ഇൻറർനാഷനൽ, മോഡേൺ ഇൻറർനാഷനൽ സ്കൂൾ എന്നിവ നേരത്തേ അറിയിച്ചപ്രകാരം പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.