ജിദ്ദ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഉംറ തീർഥാടകരെ സേവിക്കാൻ ആവശ്യമായ സൗകര്യങ്ങൾ വർധിപ്പിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ പറഞ്ഞു. ഇന്തോനേഷ്യ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നെത്തിയ ഉംറ സംഘങ്ങളെ സ്വീകരിക്കാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ മന്ത്രി മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിച്ച് സ്വദേശത്തും വിദേശത്തുമുള്ള നിരവധി മുസ്ലിംകളുടെ അഭിലാഷത്തിന് അനുസൃതമായാണ് ഉംറ തീർഥാടനം പുനരാരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തേക്ക് പ്രവേശിച്ചതു മുതൽ തിരിച്ചുപോകുന്നതുവരെ ആരോഗ്യ മുൻകരുതൽ നടപടികളും നിർദേശങ്ങളും മുഴുവൻ തീർഥാടകരും പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. യാത്രക്കിടയിൽ പ്രതിരോധം, ശുചീകരണം, അവബോധം എന്നിവ ഏറ്റവും പ്രധാന കാര്യമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.