റിയാദ്: പ്രമേഹം മൂർച്ഛിച്ച് ഇരുകൈകാലുകളും ചലിപ്പിക്കാൻ കഴിയാതായ മലയാളി നാടണഞ്ഞു. തിരുവനന്തപുരം സ്വദേശി മോനി നടേശനാണ് തുടർചികിത്സക്ക് വഴിയില്ലാതെ റിയാദിൽ ബുദ്ധിമുട്ടിലായത്. മകനും അവരുടെ സുഹൃത്തുക്കളും വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്യു.എം.എഫ്) ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് ശിഹാബ് കൊട്ടുകാടിനെയും റിയാദ് കൗണ്‍സില്‍ ചാരിറ്റി കോഓഡിനേറ്റര്‍ ഷൈജു നിലമ്പൂരിനെയും സമീപിക്കുകയായിരുന്നു. നാഷനല്‍ കോഓഡിനേറ്റർ ഡൊമിനിക് സവിയോയുടെ നേതൃത്വത്തില്‍ റിയാദില്‍നിന്ന് കോഴിക്കോട് വരെ വിമാനയാത്രയും അവിടന്ന് തിരുവനന്തപുരം വരെ ആംബുലൻസ് യാത്രയും ഒരുക്കുകയും അതിന്‍റെ ചെലവ് മുഴുവൻ ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി റിയാദില്‍നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് മോനി നടേശനെ സാമൂഹികപ്രവർത്തകർ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.