ജിദ്ദ: കഴിഞ്ഞ 25 വർഷമായി ജിദ്ദയിലെ മാധ്യമരംഗത്തും പൊതുപ്രവർത്തന മേഖലയിലും നിറസാന്നിധ്യമായിരുന്ന പി.എം മായിൻകുട്ടിക്ക് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി. സഫ്വാ ഇസ്തിറാഹയിൽ 'ലേൺ ദ ഖുർആൻ' പഠിതാക്കളുടെ കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. നാട്ടിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിക്കുന്ന കാലയളവിൽ തന്നെയാണ് ജിദ്ദയിലേക്ക് ചുവട് മാറുന്നത്. ആദ്യമായി പ്രവാസം ആരംഭിക്കുമ്പോൾ നാടും വീടും കുടുംബവുമൊക്കെ വിട്ടുപോരുന്നതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും ഇന്നത് വലിയ നേട്ടമായി അനുഭവപ്പെടുന്നുണ്ടെന്ന് മറുപടി പ്രസംഗത്തിൽ മായിൻകുട്ടി പറഞ്ഞു. തനിക്ക് നൽകിയ യാത്രയയപ്പിന് നന്ദിയറിയിക്കുകയും വേദനിക്കുന്ന ജനങ്ങളുടെ കൂടെ നിൽക്കാൻ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പ്രമുഖ പണ്ഡിതനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം അക്ബർ ഇസ്ലാഹി സെന്ററിന്റെ മെമന്റോ മായിൻകുട്ടിക്ക് കൈമാറി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.