ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന സീനിയർ പത്രപ്രവർത്തകൻ പി.എം. മായിൻകുട്ടിക്ക് ജിദ്ദ കെ.എം.സി.സി യാത്രയപ്പ് നൽകി. മുസ് ലീം ലീഗ് ദേശീയ ഓർഗനൈസിംങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ മെമൊന്റോ കൈമാറി. നാട്ടിൽനിന്ന് എത്തുന്ന ഞങ്ങളെ പോലുള്ളവരെ മുഖാമുഖം നടത്തുമ്പോൾ പത്രപ്രവർത്തനത്തിന്റെ എല്ലാ ധാർമിക മര്യാദകളും പാലിച്ചു സത്യസന്ധമായി റിപ്പോർട്ട് ചെയ്തു വായനക്കാരിലെത്തിക്കുന്ന മായിൻ കുട്ടിയുടെ പത്രപ്രവർത്തനത്തിലും ഇടപെടലുകളിലും കൃതജ്ഞത അറിയിക്കുന്നതായി ഇ.ടി. മുഹമ്മദ് ബഷീർ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. കോഴിക്കോട് ജില്ലാ മുസ് ലീം യൂത്ത് ലീഗ് സെക്രട്ടറി മൊയ്ദീൻ കോയ, കുഞ്ഞിമോൻ കാക്കിയ, അഷ്റഫ് വെങ്ങാട്ട്, അഹമ്മദ് പാളയാട്ട് , റസാഖ് മാസ്റ്റർ, വി.പി മുസ്തഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പി.എം. മായിൻകുട്ടി മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.