ജിദ്ദ: ജോലി സംബന്ധമായ കാരണത്താൽ ജിദ്ദയിൽനിന്ന് ജുബൈലിലേക്ക് താമസം മാറി പോകുന്ന പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) സജീവ പ്രവർത്തകരായ അജിത് നടുവത്രക്കും ഭാര്യ മാതു അജിത്, മക്കളായ അരുന്ധതി, ആരുഷ് കുടുംബത്തിനും പി.ജെ.എസ് ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡന്റ് ജയൻ നായർ പ്രക്കാനം ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റുമാരായ അലി തേക്ക്തോട്, ജോസഫ് വടശ്ശേരിക്കര, ജനറൽ സെക്രട്ടറി അയൂബ്ഖാൻ പന്തളം, ഉപദേശക സമിതി ചെയർമാൻ എബി ചെറിയാൻ മാത്തൂർ, പി.ആർ.ഒ അനിൽകുമാർ പത്തനംതിട്ട തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.