പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഹുസൈൻ പരവക്കലിന് ജിദ്ദ ഓൾഡ് കോൺസുലേറ്റ് ഏരിയ കെ.എം.സി.സി ഉപഹാരം കെ.കെ മുഹമ്മദ് ചിറയിൽ കൈമാറുന്നു

ഹുസൈൻ പരവക്കലിന് യാത്രയയപ്പ് നൽകി

ജിദ്ദ: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഓൾഡ് കോൺസുലേറ്റ് ഏരിയ കെ.എം.സി.സി മുൻ ചെയർമാനും വേങ്ങര മണ്ഡലം ട്രഷററുമായ ഹുസൈൻ പരവക്കലിന് യാത്രയയപ്പ് നൽകി. കമ്മിറ്റി ഉപഹാരം ഏരിയ കമ്മിറ്റി പ്രസിഡൻറ് കെ.കെ മുഹമ്മദ് ചിറയിൽ കൈമാറി. കെ.കെ മുഹമ്മദ് അധ്യക്ഷതവഹിച്ചു. സലീം പരവക്കൽ, ഫാറൂക്ക് തെന്നല, ഹനീഫ അഷ്റഫ്, ജാഫർ, റിയാസ്, ശംസു, അനസ്, ശിഹാബ് ഹുദവി, സുഹൈൽ ഹുദവി, നൗഫൽ എന്നിവർ സംസാരിച്ചു. നഈം സ്വാഗതം പറഞ്ഞു. ഹുസൈൻ പരവക്കൽ സ്വീകരണത്തിന് നന്ദി പറഞ്ഞു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.