കേ​​ളി ക​​ലാ​​സാം​​സ്കാ​​രി​​ക വേ​​ദി മു​​സാ​​ഹ്മി​​യ ഏ​​രി​​യ അ​​ൽ ഖു​​വ​​യ്യ യൂ​​നി​​റ്റ് ട്ര​​ഷ​​റ​​ർ മു​​നീ​​ർ കു​​ട്ട്യാ​​ലി​​ക്ക​​ട​​വ​​ത്തി​​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മുനീർ കുട്ട്യാലിക്കടവത്തിന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽ ഖുവയ്യ യൂനിറ്റ് ട്രഷറർ മുനീർ കുട്ട്യാലിക്കടവത്തിന് യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം താനൂർ സ്വദേശിയാണ്.

കഴിഞ്ഞ പതിനെട്ടു വർഷമായി മുസാഹ്മിയയിൽ ഡ്രൈവറായിരുന്ന മുനീർ അൽഖുവയ്യ മേഖയിലെ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. കേളി അൽ ഖുവയ്യ യൂനിറ്റ് രൂപവത്കരണം മുതൽ സംഘടന രംഗത്ത് സജീവമായിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് അബൂബക്കർ, കേളി സെക്രേട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, ബദിയ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, നിസാർ, മുസാഹ്മിയ ഏരിയ സെക്രട്ടറി ഷമീർ പുലാമന്തോൾ, ഏരിയ പ്രസിഡന്റ് നടരാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അനിഷ് അബൂബക്കർ മുനീറിന് ഉപഹാരം കൈമാറി. മുനീർ യാത്രയയപ്പിന് നന്ദി പറഞ്ഞു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.