റിയാദ്: നാലു പതിറ്റാണ്ടു കാലത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി റിയാദ് ആലപ്പുഴ ജില്ല കമ്മിറ്റി ജീവകാരുണ്യ കൺവീനറുമായ രാജൻ കാരിച്ചാലിനു ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി.
സെൻട്രൽ കമ്മിറ്റി ജോയന്റ് ട്രഷറർ ഷാനവാസ് മുനമ്പത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സുഗതൻ നൂറനാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം സുരേഷ് ഇരിക്കൽ ആമുഖ പ്രസംഗം നടത്തി.
ഡോ.ഷൈൻ(കിങ് ഫഹദ് മെഡിക്കൽ സിറ്റി), ജില്ല പ്രസിഡന്റായ സജീർ പൂന്തുറ, ബാലുക്കുട്ടൻ, കെ.കെ തോമസ്, സലാം ഇടുക്കി, റോയി വയനാട്, വനിത നേതാക്കളായ വല്ലി ജോസ്, ഷീബ സുഗതൻ, ശ്രീകല പ്രസാദ്, ഷീജ നൗഷാദ്, ജില്ല ഭാരവാഹികളായ നൗഷാദ് കറ്റാനം, ജയശങ്കർ പ്രസാദ്, ഷാജി മുളക്കുഴ, അബ്ദുൽ വാഹിദ്, ഷബീർ വരിക്കപള്ളി, ജയമോൻ, ജോമോൻ റഹ്മാൻ മുനമ്പത്, ഷഫീഖ് പുരക്കുന്നേൽ, ജില്ല നേതാക്കളായ അനീഷ് ഖാൻ, റഫീക്ക് വെട്ടിയാർ, ആഘോഷ്, ശ്യാം ആലപ്പുഴ, സിജു പീറ്റർ, ദീപ ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ജില്ല ജനറൽ സെക്രട്ടറി ശരത് സ്വാമിനാഥൻ സ്വാഗതവും ജില്ല സെക്രട്ടറി സജീവ് വള്ളികുന്നം നന്ദിയും പറഞ്ഞു.
മെമന്റോ സുഗതൻ നൂറനാടും നൗഷാദ് കറ്റാനവും ചേർന്നു കൈമാറി. രാജൻ കാരിച്ചാൽ യാത്രയയപ്പിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.