ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ വിവിധ ക്രിക്കറ്റ് ക്ലബുകളെ ഏകോപിപ്പിച്ച് ഡി.എം.സി.എ എന്ന സംഘടന രൂപവത്കരിച്ചു. ജില്ല പ്രാദേശിക തലത്തിൽ നിരവധി പേരുകളിൽ അറിയപ്പെടുന്ന 32 ഓളം ടീമുകൾ ഇതിനോടകം ഡി.എം.സി.എയിൽ രജിസ്റ്റർ ചെയ്തു. മേഖലയിൽ അരങ്ങേറുന്ന ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകലാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം ഡി.എം.സി.എയുടെ നേതൃത്വത്തിൽ നിരവധി ക്രിക്കറ്റ് മത്സരങ്ങൾക്കും തീരുമാനമെടുത്തിട്ടുണ്ട്. ടീമുകളുടെ സഹകരണത്തോടെ നാട്ടിലും സൗദിയിലും ജീവകാരുണ്യ പ്രവർത്തനങ്ങളും ക്രിക്കറ്റ് പരിശീലനവും നൽകാനും സംഘടന തീരുമാനിച്ചു. കഴിഞ്ഞദിവസം ദമ്മാം ബദർ റബി ഹാളിൽ കൂടിയ യോഗം ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. നൗഷാദ് തഴവ സംഘടനയുടെ ലോഗോ പ്രകാശനം നിർവഹിച്ചു. പ്രവിശ്യയിലെ നിരവധി ക്രിക്കറ്റ് ക്ലബുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. മുഹമ്മദ് തസീബ് ഖാൻ (പ്രസി.), ഷാൻ കാസിം (സെക്ര.), വിബിൻ ഭാസ്കർ (ട്രഷ.), രാജേഷ്ഖാൻ (വൈ. പ്രസി.), ഷൈജു വിളയിൽ (ജോ. സെക്ര.), അഭിലാഷ് (ജോ. ട്രഷ.), സുരേഷ് റാവുത്തർ, നൗഷാദ് തഴവ, സലിം ശാഹുൽ, നജീം ബഷീർ, സലീം, സിറാജ് ആലപ്പി (മുഖ്യ രക്ഷാധികാരികൾ) എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.