റിയാദ്: കെ.എം.സി.സി ധർമടം മണ്ഡലം ‘ഇഗ്നൈറ്റ് 3’യുടെ ഭാഗമായി നടന്ന ‘ഫിയസ്റ്റ 24’ പരിപാടി റിയാദ് നൂറ ഇസ്തിറാഹിൽ അരങ്ങേറി. മണ്ഡലം ചെയർമാൻ ബഷീർ പതാക ഉയർത്തി. പരിപാടിയിൽ വനിതകൾക്കായുള്ള ഫുഡ് ഫെസ്റ്റ്, കുട്ടികൾക്കുള്ള കളറിങ് മത്സരവും കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളെയും ഉൾപ്പെടുത്തി കൊണ്ടുള്ള മണ്ഡലതല വടംവലി മത്സരവും നടന്നു. വാശിയേറിയ വടംവലി മത്സരത്തിൽ അഴീക്കോട് മണ്ഡലം ഒന്നാം സ്ഥാനം (മുട്ടനാടും ട്രോഫിയും) കരസ്ഥമാക്കി. രണ്ടാം സ്ഥാനം പയ്യന്നൂർ മണ്ഡലവും മൂന്നാം സ്ഥാനം തളിപ്പറമ്പ് മണ്ഡലവും കരസ്ഥമാക്കി.
ഫുഡ് ഫെസ്റ്റ് മത്സരം ഒന്നാം സ്ഥാനം സുമയ്യ സകരിയ (ഗോൾഡ് കോയിൻ) കരസ്ഥമാക്കി. ചെറിയ കുട്ടികൾക്കുള്ള കളറിങ് മത്സരവും നടന്നു. പരിപാടിയിൽ സുലൈ അറഫ ആശുപത്രിയിലെ റഫീഖിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ദന്തരോഗ നിവാരണവും നടന്നു. പരിപാടിയിൽ കണ്ണൂരിൽ ടീമിന്റെ മുട്ടിപ്പാട്ടും അരങ്ങേറി. അൽ കബീർ, പ്രാൻ മസാല എന്നിവരുടെ സൗജന്യ ഫുഡ് കൗണ്ടറും ഒരുക്കിയിരുന്നു. കുടുംബങ്ങൾക്കും കുട്ടികൾക്കും വിവിധ കായിക മത്സരങ്ങളും നടന്നു.
മോഡേൺ സ്കൂൾ അധ്യാപകൻ ജാബിർ പരിപാടിയുടെ മുഖ്യ അവതാരകനായി. പരിപാടിയിൽ മണ്ഡലം കമ്മിറ്റിയുടെ റിയാദിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഉപഹാരം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മജീദ് പയ്യന്നൂരിന് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് കൈമാറി. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ്, സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ, വൈസ് പ്രസിഡൻറ് മജീദ് പയ്യന്നൂർ, ജില്ലാ പ്രസിഡൻറ് അൻവർ വാരം, ചെയർമാൻ റസാഖ് വളക്കൈ, ട്രഷറർ യാക്കൂബ് തില്ലങ്കേരി തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം ചെയർമാൻ ബഷീർ, സെക്രട്ടറി കെ.പി. നൗഷാദ്, ട്രഷറർ എം. നിഷാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നജീബ് ഓടക്കാട്, കൺവീനർ സാബിത് വേങ്ങാട്, കബീർ, റഫീഖ്, നൗഫൽ, മഷൂദ്, അബ്ദുറഹ്മാൻ, ഹാഷിം, സിറാജ്, സഈദ്, മഹറൂഫ്, റഹീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.