റിയാദ്: ലോകകപ്പ് നോമിനേഷൻ ഫയൽ സമർപ്പിക്കുന്നതും ഫുട്ബാൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ പദ്ധതികൾ വെളിപ്പെടുത്തുന്നതും ഫുട്ബാളിനോട് വലിയ അഭിനിവേശം കാണിക്കുന്ന ഒരു രാജ്യത്തിന് സുപ്രധാന ചരിത്രനിമിഷമാണെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽ മിസ്ഹൽ പറഞ്ഞു.
സൗദി കായികമേഖലയുടെ വികസനത്തിനുള്ള യാത്രയിലെ സ്വാഭാവിക ചുവടുവെപ്പാണിത്. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ സമഗ്രപദ്ധതികൾ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ ആകർഷിക്കുമെന്ന് പ്രത്യാശിക്കുന്നു. നിലവിലുള്ളതും ഭാവിതലമുറക്കും പ്രചോദനം നൽകുന്ന ഒരു ചരിത്രസംഭവമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.