പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്നുവീണു, പരിക്കേൽക്കാതെ രക്ഷപ്പെട്ട്​ ജീവനക്കാർ

ജിദ്ദ: പരിശീലനത്തിനിടെ സൗദി അറേബ്യൻ യുദ്ധവിമാനം തകർന്നുവീണു. ജീവനക്കാർ പരിക്കുകളൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. സൗദി കിഴക്കൻ പ്രവിശ്യയിൽ ‘ടൊർണാഡോ’ ഇനത്തിൽപെട്ട യുദ്ധവിമാനമാണ്​ പരിശീലനത്തിനിടെ വീണത്​.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്​ 3.44ന് ദമ്മാമിലെ ദഹ്‌റാനിൽ കിങ്​ അബ്​ദുൽ അസീസ് എയർ ബേസി​ൽ പതിവ് പരിശീലനത്തിനിടെയാണ്​​ റോയൽ സൗദി എയർഫോഴ്‌സി​െൻറ വിമാനം വീണതെന്ന്​ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. ലൈഫ് സീറ്റ് ഉപയോഗിച്ച്​ വിമാന ജീവനക്കാർ രക്ഷപ്പെട്ടു.

വിമാനാപകടത്തി​ന്‍റെ ഫലമായി ഗ്രൗണ്ട്​​ പരിക്കുകളോ നാശനഷ്​ടങ്ങളോ ഉണ്ടായിട്ടില്ല. അപകടകാരണങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും വക്താവ്​ അറിയിച്ചു. 

Tags:    
News Summary - fighter jet crashed during training, the crew escaped unhurt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.