സൗദിയിലേക്ക്​ തൊഴിൽ വിസ സ്​റ്റാമ്പിങ്ങിന്​ വിരലടയാളം, ജനു. 15 മുതൽ നിർബന്ധം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള എ​ല്ലാ തൊ​ഴി​ൽ വി​സ​ക​ളു​ടെ​യും സ്​​റ്റാ​മ്പി​ങ്ങി​ന്​ വി​ര​ല​ട​യാ​ളം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ജ​നു​വ​രി 15 മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്ന്​ മും​ബൈ​യി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റ്​ അ​റി​യി​ച്ചു.

ഇ​നി സൗ​ദി​യി​ലേ​ക്ക്​ തൊ​ഴി​ൽ വി​സ സ്​​റ്റാ​മ്പ്​ ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി വി.​എ​ഫ്.​എ​സ് ഓ​ഫിസി​ൽ നേ​രി​ട്ടെ​ത്തി വി​ര​ല​ട​യാ​ളം ന​ൽ​ക​ണം. സൗ​ദി കോ​ൺ​സു​ലേ​റ്റ്​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​യ​ച്ച സ​ർ​ക്കു​ല​റി​ലാ​ണ്​ പു​തി​യ വി​വ​രം​ വ്യ​ക്ത​മാ​ക്കി​യ​ത്.

ര​ണ്ടു​വ​ർ​ഷം മു​േ​മ്പ ഇ​തി​നെക്കുറി​ച്ച്​ സൗ​ദി അ​ധി​കൃ​ത​ർ അ​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. 2022 മേ​യ് 29 മു​ത​ൽ പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാആകു​മെ​ന്ന് കോ​ൺ​സു​ലേ​റ്റ്​ അ​ന്ന്​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​സ സ​ർ​വി​സി​ങ്​ ന​ട​പ​ടി​ക​ളു​ടെ പു​റം ക​രാ​റെ​ടു​ത്ത ഏ​ജ​ൻ​സി​യാ​യ വി.​എ​ഫ്.​എ​സി​െൻറ ശാ​ഖ​ക​ളു​ടെ കു​റ​വും പൊ​ടു​ന്ന​നെ ന​ട​പ്പാ​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന മ​റ്റ് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചു ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ കോ​ൺ​സു​ലേ​റ്റി​നെ സ​മീ​പി​ച്ച​തി​നെത്തുട​ർ​ന്ന് നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കിനി​ൽ​ക്കെ താ​ൽ​ക്കാ​ലി​ക​മാ​യി അ​ന്ന്​ മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നു​ശേ​ഷം ഏ​താ​നും മാ​സം മു​മ്പ്​ സൗ​ദി​യി​ലേ​ക്കു​ള്ള വി​സി​റ്റ്, ടൂ​റി​സ്​​റ്റ് വി​സ​ക​ൾ​ക്ക്​ ഈ ​നി​യ​മം നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്നു. ഇ​പ്പോ​ൾ തൊ​ഴി​ൽ വി​സ​ക​ൾ​ക്കുകൂ​ടി ഇ​ത്​ ബാ​ധ​ക​മാ​ക്കു​ക​യാ​ണ്. ഇ​തോ​ടെ വി.​എ​ഫ്.​എ​സ്​ ശാ​ഖ​ക​ളി​ൽ തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കും. കേ​ര​ള​ത്തി​ൽ ര​ണ്ട്​ വി.​എ​ഫ്.​എ​സ് ശാ​ഖ​ക​ളാ​ണു​ള്ള​ത്. ​

കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ട്ടും. വി​സി​റ്റ്, ടൂ​റി​സ്​​റ്റ്​ വി​സ ന​ട​പ​ടി​ക​ളാ​ണ്​ ഇ​പ്പോ​ൾ ഇ​വി​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഇ​നി തൊ​ഴി​ൽ വി​സകൂ​ടി ഇ​വ​രു​ടെ പ​രി​ധി​യി​ലേ​ക്ക്​ വ​രു​ന്ന​തോ​ടെ വ​ലി​യ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് വി​സ സ്​​റ്റാ​മ്പ് ചെ​യ്യു​ന്ന​തി​ന് വ​ലി​യ രീ​തി​യി​ലു​ള്ള കാ​ലതാ​മ​സ​മെ​ടു​ക്കു​മെ​ന്ന്​ കം​ഫ​ർ​ട്ട് ട്രാ​വ​ൽ​സ് സൗ​ദി ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ജീ​ബ് ഉ​പ്പ​ട ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. വ​ലി​യ ജ​ന​സം​ഖ്യ​യു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലും വി.​എ​ഫ്.​എ​സ് ശാ​ഖ​ക​ൾ കു​റ​വാ​ണ്. രാ​ജ്യ​ത്ത്​ ആ​കെ 10 ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ശാ​ഖ​ക​ളു​ള്ള​ത്. മും​ബൈ, കൊ​ച്ചി, കോ​ഴി​ക്കോ​ട്, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളു​രു, ല​ഖ്‌​നോ, ന്യൂഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ നി​ല​വി​ൽ വി.​എ​ഫ്.​എ​സ് ശാ​ഖ​ക​ളു​ള്ള​ത്.

ഇ​തോ​ടെ ഉം​റ വി​സ​യൊ​ഴി​കെ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള എ​ല്ലാ​ത്ത​രം വി​സ​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ വി​ര​ല​ട​യാ​ളം നി​ർ​ബ​ന്ധ​മാ​യി മാ​റു​ക​യാ​ണ്. ഉം​റ​ക്ക്​ ഇ​ല​ക്​​​ട്രോ​ണി​ക്​ വി​സ​യാ​ണ്​ ന​ൽ​കു​ന്ന​ത്. വി​സ കി​ട്ടി​യാ​ൽ പാ​സ്​​പോ​ർ​ട്ടു​മാ​യി സൗ​ദി​യി​ലേ​ക്ക്​ വി​മാ​നം ക​യ​റാ​നാ​വും.  

Tags:    
News Summary - fingerprint is a required step for obtaining a work visa stamp when traveling to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.