ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ജി​ദ്ദ ഡി​വി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച 'ഫി​ൻ​സ്പ​യ​ർ' സെ​മി​നാ​റി​ൽ ഫാ​സ്‌​ലി​ൻ അ​ബ്ദു​ൽ കാ​ദ​ർ സം​സാ​രി​ക്കു​ന്നു

ഫിൻസ്പയർ: ഫോക്കസ് ജിദ്ദ ഡിവിഷൻ ഫിനാൻസ് സെമിനാർ

ജിദ്ദ: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ജിദ്ദയുടെ 40 ാം വാർഷികത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ പേഴ്‌സനല്‍ ഫിനാൻസുമായി ബന്ധപ്പെട്ട് 'ഫിൻസ്പയർ' സെമിനാർ സംഘടിപ്പിച്ചു. ശറഫിയ ഐ.ഐ.സി.ജെ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ജിദ്ദയിലെ ഫിനാൻസ് കൺസൾട്ടന്റായ ഫാസ്‌ലിൻ അബ്ദുൽ കാദർ വിഷയാവതരണം നടത്തി.

മാറിവരുന്ന സൗദി തൊഴിൽ മേഖലയിൽ ജോലിചെയ്യുന്നവർ ഒരു നിശ്ചിത തുക എപ്പോഴും സമ്പാദ്യമായി നിലനിർത്തണമെന്നും പ്രതികൂല സാഹചര്യങ്ങൾ വരുമ്പോൾ അതൊരു മുതൽകൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന ചെലവുകൾ വളരെ കൃത്യമായി സൂക്ഷിച്ചുവെക്കണം. അത് ശീലമാക്കുകയും നിരന്തരം വിശകലനം ചെയ്ത്‌ കിട്ടുന്ന വരുമാനത്തിനനുസരിച്ചു ചെലവിലും നിയന്ത്രണങ്ങൾ കൊണ്ടുവരണം. ശമ്പളത്തിന് പുറമെ മറ്റൊരു സ്രോതസ്സ് വഴി വരുമാനം കണ്ടെത്തി ജോലിയിൽ നിന്ന് വിരമിക്കുന്നതിനു മുമ്പുതന്നെ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ എല്ലാ പ്രവാസികളും ശ്രമിക്കണം.

ഹലാലായ രീതിയിൽ പണം കണ്ടെത്തുന്നതിന് ഇന്ന് ഓൺലൈൻ രംഗത്ത് ഒരുപാട് ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും നിക്ഷേപ വിപണികളും ലഭ്യമാണ്.

അതെല്ലാം കണ്ടെത്തുകയും അതിനെക്കുറിച്ച് പഠിക്കുകയും വളർന്നു വരുന്ന തലമുറക്ക് ആ അറിവ് എത്തിച്ചുകൊടുക്കുകയും വേണം.

ഷെയർ മാർക്കറ്റും മ്യൂച്ചൽ ഫണ്ടും ഇന്ന് വളരെ സാധ്യത കൽപിക്കപ്പെടുന്ന വരുമാന മാർഗങ്ങളാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഇന്ത്യയിലെയും സൗദിയിലെയും അമേരിക്കയിലെയും ഷെയർ മാർക്കറ്റ് വിപണി വളർച്ച കൈവരിച്ചു കൊണ്ടാണ് മുന്നേറുന്നത്. അതുകൊണ്ടുതന്നെ ശരീഅത്ത് പിന്തുടരുന്ന കമ്പനികളിൽ പണം നിക്ഷേപിക്കുന്നതും വരുമാന മാർഗമായി കാണുന്നതും നല്ലൊരു അവസരമായി കാണേണ്ടതുണ്ട്. എന്നാൽ, പല ആളുകളും ഡി-മാറ്റ് അക്കൗണ്ട് ഓപൺ ചെയ്യുന്നതും ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതും വളരെ പ്രയാസമുള്ള നടപടിക്രമമാണ് എന്നാണ് ധരിച്ചിട്ടുള്ളത്. വളരെ ലളിതമായി ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള നടപടിക്രമങ്ങളാണ് ഇതിനുള്ളത്.

ആയതിനാൽ എല്ലാവരും ഈ രംഗത്തേക്ക് കടന്നുവരണമെന്നും നിക്ഷേപങ്ങൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യോത്തര സെഷനിൽ സദസ്യർക്കുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. അബ്ദുൽ റഷാദ് കരുമാര സ്വാഗതവും ശറഫുദ്ധീൻ മേപ്പാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Finspire: Focus Jeddah Division Finance Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.