മദീനയിൽ പെട്രോൾ പമ്പിലുണ്ടായ തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ശ്രമിക്കുന്നു

മദീനയിൽ പെട്രോൾ പമ്പിൽ തീപിടിത്തം; രണ്ടുപേർക്ക് പരിക്ക്

മദീന: പെട്രോൾ പമ്പിലെ ഇന്ധന ടാങ്കറിലുണ്ടായ തീപിടിത്തത്തിൽ രണ്ട്​ തൊഴിലാളികൾക്ക്​ പരിക്കേറ്റു. മദീന നഗര മധ്യത്തിലെ അൽ-അരീദ്​ ഡിസ്​ട്രിക്​റ്റിൽ ​ഒരു പെട്രോൾ പമ്പിലാണ്​ തീപിടിത്തമുണ്ടായത്​. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സിവിൽ ഡിഫൻസ്​ സ്ഥലത്തെത്തിയാണ്​ തീപിടുത്തം നിയന്ത്രിച്ചത്​. തീ തൊട്ടടുത്തേക്ക്​ പടരാതിരിക്കാൻ സിവിൽ ഡിഫൻസ്​ സംഘം വേണ്ട മുൻകരുതലെടുത്തതിനാൽ തീ വേഗം നിയന്ത്രണവിധേയമാക്കുന്നതിനും കുറഞ്ഞ സമയത്തിനുള്ളിൽ തീ അണയ്ക്കുന്നതിനും സഹായിച്ചു. സംഭവത്തെക്കുറിച്ച്​ വിശദമായി അന്വേഷിക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Tags:    
News Summary - Fire at Petrol Pump in Medina; Two people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.