റിയാദ്: ഒരു ആഘോഷചടങ്ങ് നടക്കുന്നതിനിടെ മെഷീൻ ഗൺ കൊണ്ട് നിറയൊഴിച്ച യുവാവിനെ പൊലീസ് പിടികൂടി. മധ്യപ്ര വിശ്യയിലെ വാദി ദവാസിറിൽ നിന്നാണ് 20 വയസുള്ള പ്രതിയെ പിടികൂടിയത്. ആഘോഷങ്ങൾക്കിടെ ഒരു യുവാവ് യന്ത്രതോക്കു മായി കറങ്ങിനടന്ന് വെടിവെയ്ക്കുന്നതിെൻറ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു വീടിന് മുന്നിലൊരുക്കിയ പന്തലിൽ വെച്ചായിരുന്നു സംഭവം.
പലരുടെ ജീവനെടുക്കാൻ കാരണമായ സംഭവത്തെ കുറിച്ച് വൈറലായ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ആഘോഷത്തിൽ പെങ്കടുത്തവരുടെ ജീവാപായത്തിനും പരിക്കിനും കാരണക്കാരനായ യുവാവിനെ വലവിരിച്ച് പിടികൂടി ജുഡീഷ്യൽ നടപടിക്ക് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായി പൊലീസ് വക്താവ് ലെഫ്റ്റണൻറ് കേണൽ ഷക്കീർ ബിൻ സുലൈമാൻ അൽതുവൈജരി അറിയിച്ചു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു യുവാവിെൻറ ക്രൂരകൃത്യമെന്നും രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും സംരക്ഷണം നൽകലെന്ന ദൗത്യനിർവണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.