അൽഖോബാർ: തനിമ സാംസ്കാരിക വേദി അൽഖോബാർ ജനസേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നെസ്റ്റോ ഹാളിൽ നടന്ന പരിപാടിയിൽ അടിസ്ഥാന പ്രഥമശുശ്രൂഷ എന്ന വിഷയത്തിൽ കോട്ടക്കൽ അൽമാസ് ആശുപത്രി അത്യാഹിത വിഭാഗം തലവൻ ഡോ. വസീം ഫൈസൽ ക്ലാസെടുത്തു. ഏതു സമയത്തും പ്രായഭേദമന്യേ അടിയന്തര സാഹചര്യം നേരിടാനുള്ള പ്രാഥമിക പരിശീലനം എല്ലാവരും നേടിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അത്യാഹിത ഘട്ടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങളിൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ വിഡിയോ പ്രസന്റേഷൻ സഹിതം വിശദീകരിച്ചത് വിജ്ഞാനപ്രദമായി. ദന്തപരിചരണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വെൽഡൻറ് ഫാമിലി ഡെന്റൽ കെയർ ചീഫ് സർജൻ ഡോ. കെ. നജ്മുദ്ദീൻ സംസാരിച്ചു. പല്ലുതേക്കുന്നത് മുതൽ ഡെന്റൽ കാൻസർ വരെയുള്ള വിഷയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.
സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകി. തനിമ ജനസേവന വിഭാഗം കൺവീനർ ഹിഷാം, ഫൈസൽ കയ്പമംഗലം എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് സഫ്വാൻ സ്വാഗതം പറഞ്ഞു. ത്വയ്യിബ് ഖിറാഅത്ത് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.