മദീന: മസ്ജിദുന്നബവിയിലെത്തുന്ന സന്ദർശകരുടെ കുട്ടികൾക്കായുള്ള 'ഗെസ്റ്റ് ഹൗസ്' പദ്ധതി ആദ്യഘട്ടം പൂർത്തിയായി. പള്ളിയുടെ വടക്കുകിഴക്കേ മുറ്റത്താണ് പദ്ധതി നടപ്പാക്കുന്നത്.
സന്ദർശകർക്ക് അവരുടെ പ്രാർഥനകളും സന്ദർശനവും അനായാസം നിർവഹിക്കാൻ ഉചിതമായ അവസരമൊരുക്കുകയും കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവുമായ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ഥലത്ത് താൽക്കാലിക ചുവരുകൾ സ്ഥാപിക്കുന്നതിനുള്ള മെറ്റൽ പാനലുകൾ ഒരുക്കുന്നുണ്ട്. . പദ്ധതിയുടെ വിസ്തീർണം 268 ചതുരശ്ര മീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.