ജിദ്ദ: 5,000 വര്‍ഷത്തെ അറബ് ഇന്ത്യാ ചരിതം അനാവരണം ചെയ്യപ്പെടുന്ന പ്രഥമ സൗദി-ഇന്ത്യ മഹോത്സവം വെള്ളിയാഴ്ച ജിദ്ദയിൽ നടക്കും. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജി.ജി.ഐ) ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ് ഒന്നള മെഗാ ഇവൻറിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ജി.ജി.ഐ ഭാരവാഹികൾ അറിയിച്ചു.
വൈകീട്ട് ആറിന് ജിദ്ദ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയാകുന്ന പരിപാടിയിൽ അറബ് മാധ്യമ പ്രമുഖന് ഖാലിദ് അല്‍മഈന, പ്രശസ്ത സൗദി കവി അബ്ദുല്ല ഉബൈയാന്‍, സൗദി ശൂറാ കൗണ്‍സില്‍ മുന്‍ അംഗം ലിനാ അല്‍മഈന, മക്ക മദ്റസത്ത് സൗലത്തിയ മേധാവി ഡോ. ഇസ്മാഈല്‍ മയ്മനി തുടങ്ങിയവർ സംബന്ധിക്കും. സാസ്കാരിക പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, കലാകാരന്മാര് തുടങ്ങി ഇന്ത്യൻ സമൂഹവും ഇന്ത്യന്‍ വംശജരുൾപ്പെടെ നൂറുകണക്കിന് മറ്റ് സൗദി പ്രമുഖരും സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വൈകിട്ട് അഞ്ച് മുതല്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും. 5K Camaraderie (അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ) എന്ന ശീര്‍ഷകത്തിലുള്ളതാണ് അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ്-ഇന്ത്യ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന സൗദി ഇന്ത്യ സാംസ്കാരികോത്സവം.
സൗദി കലാ സംഘത്തിെൻറയും ഇന്ത്യൻ വിദ്യാർഥികളുടെയും തനത് കലാപ്രകടനങ്ങൾ, പൗരാണികകാലം മുതലുള്ള അറബ് ഇന്ത്യാ സാംസ്കാരിക വിനിമയത്തിെൻറയും വ്യാപാര കൊള്ളക്കൊടുക്കലുകളുടെയും ഈടുവെപ്പുകള്‍ക്ക് ദൃശ്യാവിഷ്കാരമേകുന്ന ഡോക്യുമെൻററി പ്രദർശനം, ഇന്ത്യൻ ഭക്ഷ്യവിഭവങ്ങളുടെയും ഉൽപന്നങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകൾ എന്നിവ ഫെസ്റ്റിവലിലെ മുഖ്യാകർഷണങ്ങളായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.