യാംബു: സൗദി അറേബ്യയിൽ സർവകലാശാലകളിൽ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അപേക്ഷിക്കേണ്ടത് ഹൈസ്‌കൂൾ പഠനത്തിനുശേഷം അഞ്ചു വർഷത്തിനകം വേണമെന്ന നിബന്ധന റദ്ദാക്കി. ഹൈസ്‌കൂൾ ബിരുദം പൂർത്തിയാക്കിയാൽ കുറഞ്ഞത് അഞ്ചു വർഷത്തിനകം സർവകലാശാലകളിൽ ബിരുദപഠനത്തിന് അപേക്ഷിക്കണമെന്ന ചട്ടമാണ് വിദ്യാഭ്യാസ മന്ത്രാലയം ഒഴിവാക്കിയത്. സർവകലാശാലകളിൽ ഉപരിപഠനം നടത്താനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയുള്ള ആൾക്കും എത്ര വർഷം കഴിഞ്ഞാലും ഇപ്പോൾ അപേക്ഷിക്കാൻ കഴിയും. തീരുമാനം പലർക്കും ഏറെ ആശ്വാസകരമാണ്.
നേരത്തേ അഞ്ചു വർഷത്തിനകം അപേക്ഷിക്കാൻ കഴിയാത്തവർക്ക് യൂനിവേഴ്സിറ്റികളിൽ ഉപരിപഠനം സാധ്യമായിരുന്നില്ല. ഹൈസ്‌കൂൾ ബിരുദം നേടിയശേഷം ഏതെങ്കിലും അപ്രതീക്ഷിത സാഹചര്യങ്ങളാൽ ഉപരിപഠനം തുടരാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ ഭേദഗതി ഏറെ പ്രതീക്ഷ നൽകുന്നതാണ്. കോവിഡ് പ്രതിസന്ധി, കുടുംബ പ്രശ്നങ്ങൾ, തൊഴിൽപരമായ കാരണങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സർവകലാശാലകളിൽ ഉപരിപഠനം തുടരാൻ സാധിക്കാത്തവർക്ക് ഇതോടെ ഉപരിപഠനത്തിന് രാജ്യത്തെ ഏത് സർവകലാശാലകളിലും പ്രവേശനത്തിന് അപേക്ഷിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.