ജിദ്ദ: കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ബുധനാഴ്ച വൈകുന്നേരം നാലിന് ജിദ്ദയിൽനിന്ന് പുറപ്പെടും. കൊച്ചിയിലേക്കുള്ള വിമാനം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ജിദ്ദയിൽനിന്ന് പുറപ്പെടും. 141 എക്കണോമി ക്ലാസുകളും എട്ട് ബിസിനസ് ക്ലാസുകളുമായി അകെ 149 സീറ്റുകളായിരിക്കും ഇരുസർവിസുകളിലും ഉണ്ടായിരിക്കുക. കോഴിക്കോട്ടേക്ക് എക്കണോമി ക്ലാസിന് 1253 റിയാലും ബിസിനസ് ക്ലാസിന് 2383 റിയലുമാണ് ടിക്കറ്റ് നിരക്ക്.
കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്കുകൾ എക്കണോമി ക്ലാസിന് 1003 റിയാൽ, ബിസിനസ് ക്ലാസിന് 1553 റിയാൽ എന്നിങ്ങനെയാണ്. നേരത്തെ ഇന്ത്യൻ എംബസി മുഖേന രജിസ്റ്റർ ചെയ്തവരിൽനിന്ന് ഏറ്റവും അർഹരായ യാത്രക്കാരെ ഇരു വിമാനങ്ങളിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ പട്ടിക എയർ ഇന്ത്യ അധികൃതർക്ക് കൈമാറി.
ഈ ലിസ്റ്റ് അനുസരിച്ചു എയർ ഇന്ത്യ ഓഫിസിൽനിന്നും യാത്രക്കാരെ ബന്ധപ്പെടുന്നുണ്ട്. ഇങ്ങനെ വിവരം ലഭിച്ച യാത്രക്കാർക്ക് ജിദ്ദയിൽ മദീന റോഡിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ ഹെഡ് ഓഫിസിൽ നേരിട്ടെത്തി രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.