ഭിന്നശേഷിക്കാരുടെ ഉപകരണങ്ങൾ വിമാനങ്ങൾ സൗജന്യമായി കൊണ്ടുപോകണം

റിയാദ്: ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങൾ ലഗേജിന്റെ ഭാരത്തിൽ കണക്കാക്കാതെ സൗജന്യമായി കൊണ്ടുപോകാൻ എല്ലാ വിമാനക്കമ്പനികൾക്കും ബാധ്യതയുണ്ടെന്ന് സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ (സി.പി.എ). ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള നിയമാവലി അനുസരിച്ച് ലഗേജ് തൂക്കുമ്പോൾ അതിന്റെ കൂട്ടത്തിൽ ഭിന്നശേഷിക്കാരുടെ ഉപകരണങ്ങൾ കണക്കാക്കാൻ പാടില്ല. വിഭിന്നശേഷിക്കാരനായ യാത്രക്കാരന്റെ ഉപകരണങ്ങൾ ശേഖരിക്കാനും വിമാനത്തിന്റെ വാതിൽക്കൽ എത്തിക്കാനും കമ്പനികൾക്ക് ബാധ്യതയുണ്ട്. ഇത് ഭിന്നശേഷിക്കാരുടെ അവകാശങ്ങളിൽ ഒന്നാണെന്നും സി.പി.എ വ്യക്തമാക്കി. യാത്രക്കാരുടെ ബാഗേജ് വൈകുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് സി.പി.എ നേരത്തേ വെളിപ്പെടുത്തിയിരുന്നു.ആഭ്യന്തര യാത്രക്കാർക്ക് ലഗേജ് കിട്ടാൻ വൈകുന്ന ഓരോ ദിവസവും 20 സ്പെഷൽ ഡ്രാവിങ് റൈറ്റ് (എസ്.ഡി.ആർ) തുല്യമായ നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണ്. പരമാവധി നഷ്ടപരിഹാരം 100 എസ്.ഡി.ആർ ആണ്. കാലതാമസത്തിന്റെ ഓരോ ദിവസത്തെയും നഷ്ടപരിഹാരം 40 എസ്.ഡി.ആറുകൾക്ക് തുല്യമാണ്. 

Tags:    
News Summary - Flights should carry disabled equipment free of charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.