പക്ഷിയുമായി കൂട്ടിയിടിച്ച്​ യന്ത്രത്തകരാറിലായ ഫ്ലൈനാസ്​ വിമാനം തുർക്കിയയിൽ തിരിച്ചിറക്കുന്നു

പക്ഷിയുമായി കൂട്ടിയിടിച്ചു; ജിദ്ദയിലേക്ക്​ പുറപ്പെട്ട ഫ്ലൈനാസ്​ വിമാനം തുർക്കിയയിൽ തിരിച്ചിറക്കി

ജിദ്ദ: പക്ഷിയുമായി കൂട്ടിയിടിച്ച്​ യന്ത്രത്തകരാറുണ്ടായതിനെ തുടർന്ന്​,​ ജിദ്ദയിലേക്ക്​ പുറപ്പെട്ട ഫ്ലൈനാസ്​ വിമാനം തുർക്കിയയിൽ അടിയന്തിരമായി തിരിച്ചിറക്കി. തുർക്കിയിലെ ട്രാബ്​സൺ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക്​ പറക്കുന്നതിനിടെയാണ്​ വിമാനത്തി​ന്റെ എൻജിനിൽ പക്ഷി വന്നിടിച്ചത്​. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച്​ വിമാനം ഉടനെ ട്രാബ്‌സോൺ വിമാനത്താവളത്തിലേക്ക്​ തന്നെ തിരിച്ചുവിട്ടു പൈലറ്റ്​ അടിയന്തിര ലാൻറിങ്​ നടത്തുകയായിരുന്നു.

വിമാനത്തിന്റെ എൻജിനുള്ളിൽ മിന്നൽ അനുഭവപ്പെട്ടുവെന്നും ഇതേ തുടർന്ന് വിമാനം​ ട്രാബ്‌സോൺ വിമാനത്താവളത്തിലേക്ക് മടങ്ങാനും അടിയന്തര ലാൻഡിങ്​ നടത്താനും പൈലറ്റ്​ നിർബന്ധിതനാകുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്​. സെപ്തംബർ ആറിന് ട്രാബ്‌സോണിൽ നിന്ന് ജിദ്ദയിലേക്ക്​ പുറപ്പെട്ട ഫ്ലൈറ്റ് നമ്പർ എക്​സ്​.വൈ 622 വിമാനമാണ് ക്യാപ്​റ്റൻ തിരികെ അതേ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതെന്ന്​ ഫ്ലൈനാസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഫ്ലൈനാസ് ടീം സ്വീകരിച്ചിരുന്നതായും ​ഫ്ലൈനാസ് പറഞ്ഞു.

Tags:    
News Summary - Flynas flight makes emergency landing after bird collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.