കോവിഡ്കാല പ്രവർത്തനങ്ങൾക്ക് പി.എം.എഫ് പ്രവർത്തകരെ ആദരിച്ചപ്പോൾ

കോവിഡ്കാല പ്രവർത്തനങ്ങൾക്ക് പി.എം.എഫ് ആദരവ്

റിയാദ്: കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പൊതുസമൂഹത്തോടൊപ്പം നിന്ന അംഗങ്ങളെ പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ആദരിച്ചു. കോവിഡ് രൂക്ഷമായ സമയത്ത് റിയാദ് ഹെൽപ്‌ ഡെസ്‌ക്​ എന്ന വാട്​സ്​ആപ്​ ഗ്രൂപ്പിൽ സജീവമായിരുന്നു പി.എം.എഫ് പ്രവർത്തകർ. മൂന്നു​ പ്രവർത്തകർക്ക്​ കോവിഡ് ബാധിച്ചിരുന്നു. കോവിഡ്കാല ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ച്​ ഷാജഹാൻ ചാവക്കാട്, ജിബിൻ സമദ്, ജോൺസൺ മാർക്കോസ്, സുരേഷ് ശങ്കർ, മുജീബ് കായംകുളം, സലിം വാലില്ലാപ്പുഴ, അലക്സ്‌ പ്രെഡിൻ, അസ്‌ലം പാലത്ത് എന്നിവരെയാണ്​ ചടങ്ങിൽ ആദരിച്ചത്​.

വി.ജെ. നസ്റുദ്ദീൻ, ഡോ. അബ്​ദുൽ നാസർ, ഷിബു ഉസ്മാൻ, നസീർ തൈക്കണ്ടി, റസൽ കമറുദ്ദീൻ, ബിനു കെ. തോമസ്, സവാദ് അയത്തിൽ തുടങ്ങിയവർ പ്രശംസാഫലകം കൈമാറി. നസീർ തൈക്കണ്ടി, സിയാദ് തിരുവനന്തപുരം, റഉൗഫ് ആലപിടിയൻ, സഗീർ അലി, എ.കെ.ടി. അലി, രാധാകൃഷ്ണൻ പാലത്ത്, നാസർ മുക്കം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.