കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ കാലങ്ങളായി നിലനിൽക്കുന്ന അശാന്തിക്ക് അറുതി വരുത്തുന്നതിന് ഐക്യരാഷ്ട്ര സഭ നീതിയുക്തമായ ഇടപെടൽ നടത്തണമെന്ന് ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റകരമായ നിഷ്ക്രിയത്വം നീളുന്നതിനനുസരിച്ച് മാനവരാശിക്ക് ഏൽക്കുന്ന പരിക്കിന്റെ ആഴം വർധിക്കുമെന്ന തിരിച്ചറിവ് ലോകരാജ്യങ്ങൾക്ക് ഉണ്ടാകേണ്ടതുണ്ട്.
വഞ്ചനയിലൂടെ സ്വന്തം രാജ്യവും കിടപ്പാടവും അന്യമായിപ്പോയ ഫലസ്തീൻ ജനത പതിറ്റാണ്ടുകളായി അനുഭവിക്കുന്ന കൊടിയ പീഡനങ്ങൾക്ക് നേരെ ലോകരാജ്യങ്ങൾ കണ്ണടക്കുകയാണ്. ഇസ്രായേൽ അക്രമങ്ങൾക്ക് ചൂട്ടുപിടിക്കുന്ന ഇവർ ചരിത്രത്തോട് നീതി പുലർത്തണം. ഫലസ്തീൻ ജനതയോട് ഇന്ത്യ പുലർത്തിപ്പോന്നിട്ടുള്ള നിലപാട് വഴിമാറാതിരിക്കാൻ ഭരണകൂടം ശ്രദ്ധിക്കണമെന്നും ഐ.സി.എഫ് കുവൈത്ത് നാഷനൽ കാബിനറ്റ് യോഗം ഉണർത്തി. അഹ്മദ് കെ. മാണിയൂർ അധ്യക്ഷത വഹിച്ചു. അലവി സഖാഫി തെഞ്ചേരി, അസീസ് സഖാഫി, ശുകൂർ മൗലവി, അബൂ മുഹമ്മദ്, നൗഷാദ് തലശ്ശേരി, റഫീഖ് കൊച്ചനൂർ സംബന്ധിച്ചു. കെ. സാലിഹ് സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.