നവംബറിൽ സൗദിയിൽ നിന്നും വിദേശികൾ പുറത്തേക്കയച്ച പണം 1,297 കോടി റിയാലെന്ന് 'സാമ'

ജിദ്ദ: സൗദിയിൽ നിന്നും ഇക്കഴിഞ്ഞ നവംബർ മാസം വിദേശികൾ പുറത്തേക്ക് അയച്ച പണം 1,297 കോടി റിയാൽ എത്തിയതായി സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ) അറിയിച്ചു. 2020 നവംബർ മാസത്തോട് താരതമ്യപ്പെടുത്തിയാൽ ഒരു ശതമാനം വർദ്ധനവാണിത്.

എന്നാൽ 2021 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് നവംബർ മാസത്തെ പണമയക്കലിൽ 5,100 ലക്ഷം, അഥവാ നാല് ശതമാനം കുറവ് വന്നിട്ടുണ്ടെന്നും കണക്കുകൾ കാണിക്കുന്നു. നവംബറിൽ സൗദിയിൽ നിന്നും സ്വദേശികൾ പുറത്തേക്കയച്ച പണം 718 കോടി റിയാലാണ്.

കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന തുകയാണിത്. 2020 നവംബർ മാസത്തെ അപേക്ഷിച്ച് 48 ശതമാനം വർദ്ധനവാണ് 2021 ൽ ഉണ്ടായത്. 795 കോടി റിയാൽ പുറത്തേക്കയച്ച 2017 നവംബറിലാണ് ഇതിനുമുമ്പ് 2021 നേക്കാൾ ഉയർന്ന തുക രേഖപ്പെടുത്തിയിരുന്നതെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.

2021 ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ സ്വദേശികൾ വിദേശത്തേക്ക് അയക്കുന്ന പണത്തിൽ ഏകദേശം 17 കോടി റിയാലിന്റെ വർദ്ധനവ് രേഖപ്പെടുത്തി.

Tags:    
News Summary - Foreign remittances from Saudi Arabia in November amount to 1297 crore riyal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.