ജിദ്ദ: വിദേശ ഉംറ തീർഥാടകർക്ക് വിസകൾ നൽകുന്നത് ആരംഭിച്ചു. ഹജ്ജ് ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിൽ നിന്നുള്ള ഒരു സംഘത്തിനാണ് ആദ്യമായി വിസകൾ നൽകിയത്. അടുത്ത ദിവസങ്ങളിലായി അവർ പുണ്യഭൂമിയിലെത്തും. നിശ്ചിത ഷെഡ്യൂൾ അനുസരിച്ചും ഉംറക്ക് വരുന്നതിനു അനുവദിച്ച രാജ്യങ്ങൾക്കുള്ള പൊതു മാർഗനിർദേശങ്ങൾക്ക് അനുസൃതമായും വിസ നൽകുന്ന പ്രക്രിയ തുടരുമെന്നും ഹജ്ജ് മന്ത്രാലയം പറഞ്ഞു.
ആഗസ്റ്റ് ഒമ്പത് മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർഥാടകരെത്തുമെന്ന് കഴിഞ്ഞ ദിവസം ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും പ്രഖ്യാപിച്ച പ്രകാരമായിരിക്കും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് പ്രവേശനാനുമതി നൽകുക. വാക്സിനെടുത്തിരിക്കുക, 18 വയസ്സിനു മുകളിലുള്ളവരായിരിക്കുക എന്നതാണ് വിദേശ തീർഥാടകർക്ക് നിശ്ചയിച്ച നിബന്ധനകളിൽ പ്രധാനപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.