സന്ദർശന വിസയിലെത്തിയ മുൻ പ്രവാസി റിയാദില്‍ മരിച്ചു

റിയാദ്: സന്ദർശന വിസയിൽ റിയാദിലെത്തിയ മുൻ പ്രവാസി മരിച്ചു. റിയാദ് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കണ്ണൂർ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി മൂപ്പൻറകത്ത് അബ്​ദുല്‍ അസീസ് (68) ആണ്​ മരിച്ചത്​.

40 വര്‍ഷത്തോളം റിയാദിൽ ജോലി ചെയ്​ത അബ്​ദുൽ അസീസ് കുറച്ചുകാലം മുമ്പ് പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയതായിരുന്നു. റിയാദിലുള്ള മക്കളുടെ അടുത്തേക്കാണ്​ ഏതാനും ദിവസം മുമ്പ്​ സന്ദര്‍ശന വിസയിൽ തിരിച്ചെത്തിയത്​.

ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മലസിലെ ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്​ ചികിത്സയിൽ കഴിയവേയാണ്​ മരണം. ഭാര്യ: ബി.പി. താഹിറ, മക്കള്‍: അഫ്‌സല്‍ (റിയാദ്), തസ്‌ലീന (റിയാദ്), ഫാത്തിമ. മരുമകന്‍: ഹാശിര്‍ (റിയാദ്).

റിയാദ്​ എക്​സിറ്റ്​ 15-ലെ അൽ രാജ്​ഹി പള്ളിയിൽ മയ്യിത്ത്​ നമസ്​കാരം നിർവഹിച്ച ശേഷം മൃതദേഹം നസീം ഹയ്യൂൽ സലാം മഖ്​ബറയിൽ ഖബറടക്കി. കെ.എം.സി.സി കണ്ണൂർ ജില്ലാകമ്മിറ്റി നടപടികൾ പൂർത്തിയാക്കി.

Tags:    
News Summary - Former expatriate on visit visa dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.