റിയാദ്: ബലിപെരുന്നാൾ പ്രമാണിച്ച് സൗദി അറേബ്യയിലെ സ്വകാര്യ മേഖലാസ്ഥാപനങ്ങൾക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂൺ 15 (അറഫ ദിവസം) മുതൽ തുടർച്ചയായ നാല് ദിവസം ബലിപെരുന്നാൾ അവധിയായിരിക്കുമെന്ന് മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ വ്യവസ്ഥയിലെ എക്സിക്യൂട്ടീവ് ആർട്ടിക്കിൾ 24 പ്രകാരമാണ് അവധി പ്രഖ്യാപനമെന്നും ഇത് പാലിക്കാൻ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ബാധ്യസ്ഥമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.