സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി ഉൾപ്പെടെ നാല്​ മരണം

റിയാദ്​: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ നാലു മരണം. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസി​െൻറ മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരും മരിച്ചത്​.

അൽബാഹയിൽനിന്ന്​ ത്വാഇഫിലേക്ക്​ പോകുന്ന റോഡിൽ ശനിയാഴ്​ച ഉച്ചകഴിഞ്ഞ്​ ഇവൻറ്​ മാനേജ്മെൻറ്​ കമ്പനിയുടെ വാഹനം മറിഞ്ഞാണ്​ അപകടമുണ്ടായത്. മരിച്ചവരെല്ലാം ഇവൻറ്​ മാനേജ്​​മെൻറ്​ സ്ഥാപനത്തിലെ ജീവനക്കാരാണ്​.

ഒരു പരിപാടി കഴിഞ്ഞ്​ സാധാനസാമഗ്രികളുമായി മടങ്ങു​േമ്പാൾ വാഹനം റോഡിൽ​ മറിഞ്ഞ്​ തീപിടിക്കുകയായിരുന്നു. എല്ലാവരും സംഭവസ്ഥലത്ത്​ തന്നെ മരിച്ചു.

അൽബാഹ ആശുപത്രിയിലാണ്​ മൃതദേഹങ്ങളുള്ളത്​. ഫോ​ട്ടോഗ്രാഫറായ ജോയൽ തോമസ്​ അടുത്തിടെയാണ്​ സൗദി അറേബ്യയിൽ ജോലിക്കെത്തിയത്​. മാതാവ്​: മോളി, ഒരു സഹോദരൻ: ജോജി.

Tags:    
News Summary - Four people including a native of Kozhikode died in car accident in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.