ജിദ്ദ: മക്ക മേഖലയിൽ വരുമാനം കുറഞ്ഞ ആളുകളുടെ മക്കളുടെ പഠനത്തിനായി 70,000 കമ്പ്യൂട്ടറുകളും ഇൻറർനെറ്റ് ചിപ്പുകളും വിതരണം ചെയ്യും. മക്ക കൾച്ചറൽ ഫോറം അഞ്ചാമത് പരിപാടിയുടെ ഭാഗമായി 'വിദൂര പഠനം' കാമ്പയിെൻറ ഭാഗമായി ഗവർണറേറ്റിെൻറ മേൽനോട്ടത്തിലാണ് ഇത്രയും കമ്പ്യൂട്ടറുകളും ഇൻറർനെറ്റ് ചിപ്പുകളും നൽകുന്നത്. കാമ്പയിൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് മക്ക ഗവർണർ ഉദ്ഘാടനം ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ പഠനത്തിനുവേണ്ട സഹായങ്ങൾ നൽകേണ്ടതിെൻറ പ്രാധാന്യം മക്ക ഗവർണർ ഉദ്ഘാടന വേളയിൽ സൂചിപ്പിച്ചിരുന്നു. 'വിദൂര പഠന കാമ്പയിനിടയിൽ' മേഖലയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വരുമാനം കുറഞ്ഞ ആളുകളുടെ മക്കൾക്ക് പഠനം തുടരാൻ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഇൻറർനെറ്റ് ചിപ്പുകളും ലഭ്യമാക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചിരുന്നു.
ഗവർണറുടെ പ്രഖ്യാപനത്തെ സ്വകാര്യ, ഗവൺമെൻറ് വകുപ്പുകൾ പിന്തുണക്കുകയുണ്ടായി. പദ്ധതി നടപ്പാക്കാൻ ഗവർണറേറ്റിെൻറ മേൽനോട്ടത്തിൽ കമ്മിറ്റി രൂപവത്കരിച്ചു. വിദ്യാഭ്യാസം, മാനവ വിഭവശേഷി, വിവര സാേങ്കതികം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുൾപ്പെടുന്ന വർക്കിങ് ടീമിനെ ഒരുക്കുകയും ചെയ്തു. മേഖലയിലെ കുറഞ്ഞ വരുമാനക്കാരായ ആളുകളുടെ മക്കളുടെ ആവശ്യങ്ങൾ കമ്മിറ്റി സംഘം നിർണയിച്ചു. മക്ക ഗവർണറുടെ ആഹ്വാനത്തിന് ഗവൺമെൻറ്, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വലിയ പ്രതികരണമാണുണ്ടായതെന്ന് മക്ക കർച്ചറൽ ഫോറം ജനറൽ സൂപ്പർവൈസർ സുൽത്താൻ അൽദോസരി പറഞ്ഞു. അഞ്ചുലക്ഷം റിയാൽ സംഭാവന ചെയ്യുമെന്ന് ഗവർണറേറ്റ് പ്രഖ്യാപിച്ചു.
ഗവൺമെൻറിെൻറയും സ്വകാര്യ സ്ഥാപനങ്ങളുടെയും സാമൂഹിക ഉത്തരവാദിത്തം എടുത്തുകാണിക്കുന്നതാണിത്. കുടുംബങ്ങളുടെ ഭാരം ഏറ്റെടുക്കാനും പ്രയാസങ്ങൾ കുറക്കാനും കുട്ടികൾക്ക് അക്കാദമിക് നേട്ടങ്ങൾ നേടാനും സഹായിക്കുന്നതാണ് പഠനസഹായങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.