യാംബു: റമദാനിലെ എല്ലാ ദിവസങ്ങളിലും ളുഹ്ർ നമസ്കാരാനന്തരം യാംബുവിൽനിന്നും സൗജന്യ ഉംറ യാത്ര നടക്കുന്നത് പ്രവാസികൾക്ക് അനുഗ്രഹമായി.
പ്രസിദ്ധ കോൺട്രാക്ടിങ് സ്ഥാപനമായ ‘ബിൻ ദിഹാഇസ്’ കമ്പനി ഉടമയാണ് നോമ്പുതുറക്കുള്ള ലഘു ഭക്ഷണമടക്കം നൽകി യാത്രാപാക്കേജ് സ്പോൺസർ ചെയ്തിരിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും മറ്റും ഏറെ ഉപകരിക്കുന്ന ഉംറ യാത്ര ഉപയോഗപ്പെടുത്താൻ മലയാളികളടക്കമുള്ള ധാരാളം ആളുകൾ രംഗത്ത് വരുന്നുണ്ട്.
ഹറമിലെ തറാവീഹ് നമസ്കാരവും ഉംറയും കഴിഞ്ഞ് രാവിലെ 7.30 ന് മുമ്പുതന്നെ യാംബുവിൽ ബസ് തിരിച്ചെത്തുന്നതും തൊഴിലാളികൾക്ക് ഏറെ ഉപകാരപ്രദമാണ്. മുൻകൂട്ടി ബുക്ക് ചെയ്ത നൂറുപേരെ കയറ്റിക്കൊണ്ടുള്ള രണ്ടു ബസുകൾ ദിവസവും യാംബു ടൗൺ മസ്ജിദ് ജാമിഅ കബീറിന് സമീപത്തുള്ള ‘ബിൻ ദിഹാഇസ്’ ഓഫിസ് പരിസരത്തുനിന്നാണ് പുറപ്പെടുക.
ബുക്കിങ്ങിനും വിശദ വിവരത്തിനും ടൗണിലെ താജ് ഹോട്ടലിന് അടുത്തുള്ള ‘ബിൻ ദിഹാഇസ്’ ഓഫിസിൽ ബന്ധപ്പെടാം. ‘നുസ്ക്’ വഴിയോ അബ്ഷീർ വഴിയോ ഉംറക്ക് ബുക്കിങ് എടുത്ത് ഓഫിസ് സമയത്ത് നേരിട്ട് വന്ന് ബസിന് സീറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വിശദവിവരത്തിന് 0506388850, 0590040991, 0143225445 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.