ജിദ്ദ: രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം ജനാധിപത്യത്തിെൻറ മുഖംമൂടിയണിഞ്ഞ ഏകാധിപതികള്‍ ചേർന്ന് ഭരണഘടനയുടെ അന്തഃസത്ത തകര്‍ത്ത് തരിപ്പണമാക്കുന്നതാണെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. ഐ.എം.സി.സി ഗൾഫ് കമ്മിറ്റി ഓൺലൈനായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയിൽ ചുംബിച്ചാണ് പാര്‍ലമെൻറിലേക്ക് കയറിയത്.
എന്നാലത് ഭരണഘടനക്ക് നല്കിയ അന്ത്യ ചുംബനമായിരുന്നു. മതേതര ജനാധിപത്യ സംവിധാനമാണ് ഭരണഘടനക്ക് അടിസ്ഥാനം. എന്നാല്‍, പക്ഷപാതിത്വപരമായും ജനാധിപത്യവിരുദ്ധവുമായുമുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നു. മുത്വലാഖ്, യു.എ.പി.എ, പൗരത്വനിയമങ്ങൾ, കാര്‍ഷിക നിയമഭേദഗതി തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണെന്നും എ.എം. ആരിഫ് എം.പി ചൂണ്ടിക്കാട്ടി. ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കുകയാണവർ. രാജ്യത്തിനകത്തും പുറത്തുനിന്നുമായി കോടിക്കണക്കിന് രൂപയാണ് പി.എം കെയർ ഫണ്ട് വഴി സ്വരൂപിച്ചത്. ഓഡിറ്റ് ഇല്ലാതെ, വിവരാവകാശ നിയമ പരിധിയിൽപ്പെടുത്താതെ ഈ പണം ഉപയോഗിച്ച് രാഷ്ട്രീയ അട്ടിമറിക്ക് എം.എല്‍.എമാരെയും മന്ത്രിമാരെയും വിലക്കെടുക്കുകയായിരുന്നെന്നും എം.പി ആരോപിച്ചു.
ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് മുഖ്യ പ്രഭാഷണം നടത്തി. എൻ.എസ്.എൽ സംസ്ഥാന പ്രസിഡൻറ് എൻ.എം. മഷൂദ്, ലോക കേരളസഭ അംഗങ്ങളായ കല കുവൈത്ത് നേതാവ് സാം പൈനമൂട്, ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ഐ.എം.സി.സി ജി.സി.സി ട്രഷറർ ഷാഹുൽ ഹമീദ് മംഗലാപുരം, മുൻ ദുബൈ പ്രസിഡൻറ് താഹിർ കൊമ്മോത്ത്, ബഹ്റൈൻ പ്രസിഡൻറ് മൊയ്തീൻ കുട്ടി പുളിക്കൽ, സൗദി ട്രഷറർ നാസർ കുറുമാത്തൂർ, യു.എ.ഇ സെക്രട്ടറി റഷീദ് തൊമ്മിൽ, ഒമാൻ പ്രസിഡൻറ് ഹാരിസ് വടകര, ഖത്തർ ട്രഷറർ ജാബിർ ബേപ്പൂർ, കുവൈത്ത് പ്രസിഡൻറ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ഷരീഫ് താമരശ്ശേരി, ഷരീഫ് കൊളവയൽ, എൻ.കെ. ബഷീർ കൊടുവള്ളി എന്നിവർ സംസാരിച്ചു.
ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ, ഐ.എം.സി.സി ജി.സി.സി ജനറൽ കൺവീനർ ഖാൻ പാറയിൽ, ലോകകേരള സഭ അംഗവും സൗദി ഐ.എം.സി.സി പ്രസിഡൻറുമായ എ.എം. അബ്ദുല്ലക്കുട്ടി, സുബൈർ ചെറുമോത്ത്, അക്സർ മുഹമ്മദ്, കാസിം മലമ്മൽ, പി.വി. സിറാജ് വടകര, അബൂബക്കർ പയ്യാനക്കടവൻ, സമീർ പി.എ. കോഡൂർ, സഅദ് വടകര, യു. റൈസൽ, മൻസൂർ വണ്ടൂർ, ഖാലിദ് ബേക്കൽ, അബ്ദുൽ കരീം പയമ്പ്ര, അബ്ദുറഹ്മാൻ ഹാജി കണ്ണൂർ, യൂനുസ് മൂന്നിയൂർ, മജീദ് ചിത്താരി, പി.വി. ഇസ്സുദ്ധീൻ, ഒ.സി. നവാഫ്, ഹനീഫ പുത്തൂർമഠം, മുഹമ്മദ് ഫാസിൽ, ഷാജഹാൻ ബാവ തുടങ്ങിയവർ സംബന്ധിച്ചു. ജി.സി.സി എക്സിക്യൂട്ടിവ് അംഗം മുഫീദ് കൂരിയാടൻ സ്വാഗതവും ജോയൻറ് കൺവീനർ റഫീഖ് അഴിയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.