ജിദ്ദ: ജൂലൈ 16 വെള്ളിയാഴ്ച മുതൽ മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനു അനുമതിപത്രം നൽകുന്നത് നിർത്തലാക്കും. പ്രവേശനം ഹജ്ജ് അനുമതി പത്രം ലഭിച്ചവർക്ക് മാത്രമായിരിക്കും. ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനാണ് ഈ നിയന്ത്രണമെന്ന് ഹജ്ജ് ഉംറ പ്രത്യേക സുരക്ഷ മേധാവി കേണൽ മുഹമ്മദ് അൽബസാമി പറഞ്ഞു.
ഹജ്ജ് ദിവസങ്ങളിൽ തീർഥാടകരല്ലാത്തവരെ മേഖലയിലേക്ക് കടത്തിവിടുകയില്ല. ഹറമിലും മുറ്റങ്ങളിലും ഹജ്ജ് സുരക്ഷ സേന പ്രത്യേക നിരീക്ഷണത്തിനുണ്ടാകുമെന്നും ഹജ്ജ് ഉംറ പ്രത്യേക സുരക്ഷ മേധാവി പറഞ്ഞു.
ദുൽഹജ്ജ് ഏഴ് മുതൽ 13 വരെയുള്ള തീയതികളിൽ ഹറം പരിസരങ്ങളിലേക്കും പുണ്യസ്ഥലങ്ങളിലേക്കും അനുമതി പത്രമില്ലാത്ത ആരെയും കടത്തിവിടുകയില്ലെന്ന് കഴിഞ്ഞ ദിവസം ഹജ്ജ് സുരക്ഷ സേന കമാൻഡർ മേജർ ജനറൽ സാഇദ് അൽതുവാൻ വ്യക്തമാക്കിയിരുന്നു. കോവിഡ് സാഹചര്യത്തിൽ ഹജ്ജ് കർമം നടക്കുന്നതിനാൽ തീർത്ഥാടകർക്കായി മസ്ജിദുൽ ഹറാമും അതിന്‍റെ വശങ്ങളും അണുവിമുക്തമാക്കേണ്ടതിനാലാണ് നിയന്ത്രണങ്ങളെന്നും ഹജ്ജ് സുരക്ഷ സേന കമാൻഡർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.