ഫർണിച്ചർ ഗോഡൗണിൽ അഗ്​നിബാധ:  മൂന്ന്​ തൊഴിലാളികൾ മരിച്ചു

മക്ക: ഫർണിച്ചർ ഗോഡൗണിലുണ്ടായ അഗ്​നിബാധയിൽ മൂന്ന്​ തൊഴിലാളികൾ മരിച്ചു. മക്കയിലെ ശാരിഅ്​ അൽഹജ്ജിലാണ്​ സംഭവം. കടുത്ത പുകയിൽ ശ്വാസം മുട്ടിയാണ് തൊഴിലാളികൾ മരിച്ചത്​.

പണിശാലയുടെ  രണ്ടാംനിലയിൽ ഇരുമ്പ്​ ഷീറ്റ്​കൊണ്ട്​ നിർമിച്ച  റൂമിൽ ഉറങ്ങുകയായിരുന്നു തൊഴിലാളികൾ. മരിച്ചവർ ഏതു രാജ്യക്കാരാ​ണെന്ന്​ വ്യക്​തമായിട്ടില്ല. വെള്ളിയാഴ്​ച രാവിലെയാണ്​ ഫർണിച്ചർ  അഗ്​നിബാധയുള്ള വിവരം ലഭിച്ചതെന്ന്​ മക്ക സിവിൽ ഡിഫൻസ്​ വക്​താവ്​  കേണൽ നാഇഫ്​ അൽശരീഫ്​ പറഞ്ഞു.

മരത്തടികളും ഫർണിച്ചറുകളും ഉപകരണങ്ങളും കെമിക്കലുകളും പൂർണമായും കത്തി നശിച്ചു. അഗ്​നിബാധയുടെ കാരണം അ​ന്വേഷിച്ചുവരികയാണെന്ന്​  വക്താവ്​ പറഞ്ഞു.

Tags:    
News Summary - furniture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.