ജി7 ​ഉ​ച്ച​കോ​ടി​യി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി പ​​ങ്കെ​ടു​ക്കി​ല്ല

ജി​ദ്ദ: ഹ​ജ്ജി​ന്റെ മേ​ൽ​നോ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തി​ര​ക്കി​ലാ​യ​തി​നാ​ൽ ഇ​റ്റ​ലി​യി​ൽ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന ജി7 ​ഉ​ച്ച​കോ​ടി​യി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ​​​ങ്കെ​ടു​ക്കി​ല്ല. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ കി​രീ​ടാ​വ​കാ​ശി ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ചെ​യ്​​തു.

ഉ​ച്ച​കോ​ടി​യു​ടെ ആ​ശ​യ​വി​നി​മ​യ സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കി​രീ​ടാ​വ​കാ​ശി​ക്ക്​ ക്ഷ​ണം ല​ഭി​ച്ച​ത്. അ​തി​ന്​ മ​റു​പ​ടി​യാ​യി അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ ക്ഷ​ണ​ത്തി​ന്​ കി​രീ​ടാ​വ​കാ​ശി ന​ന്ദി അ​റി​യി​ക്കു​ക​യും പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ചെ​യ്​​തു. സൗ​ദി​യും ഇ​റ്റ​ലി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​​ന്റെ ആ​ഴം കി​രീ​ടാ​വ​കാ​ശി ഊ​ന്നി​പ്പ​റ​ഞ്ഞു. ഉ​ച്ച​കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ജ​യം ആ​ശം​സി​ക്കു​ക​യും​ ചെ​യ്തു.

Tags:    
News Summary - G7 Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.