റിയാദ്: ഓരോ ഭാരതീയനെയും രാജ്യത്തെ കുറിച്ച് സ്വപ്നം കാണാൻ പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'ലെറ്റ് അസ് ടോക്ക് ഓൺ ഗാന്ധി' ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തന്റെ ജന്മം കൊണ്ടും കർമം കൊണ്ടും ഒരു രാഷ്ട്രത്തിനു മാത്രമല്ല ലോകത്തിനു തന്നെ അദ്ദേഹത്തിന്റെ ജീവിതം മാതൃകയായി. വെറുപ്പിന്റെയും മതധ്രുവീകരണത്തിന്റെയും ഈ കാലഘട്ടത്തിൽ ഗാന്ധിയുടെ ദർശനങ്ങൾക്ക് പ്രത്യേക പ്രസക്തിയുണ്ട്. ഗാന്ധിജിയുടെ ദർശനങ്ങൾ മുൻനിർത്തി മാത്രമേ വർത്തമാനകാലത്ത് നമ്മുടെ രാജ്യത്തിന് മുന്നോട്ടു പോകാൻ സാധിക്കൂവെന്നു പരിപാടിയിൽ പങ്കെടുത്തവർ സൂചിപ്പിച്ചു. സെൻട്രൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ മോഡറേറ്റർ ആയിരുന്നു.
സിദ്ധീഖ്, ഇബ്രാഹിം സുബ്ഹാൻ, നവാസ് വെള്ളിമാട്കുന്ന്, അസ്‌കർ കണ്ണൂർ, സജീർ പൂന്തുറ, ബാലു കുട്ടൻ, ബഷീർ കോട്ടയം, ശുകൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, എം.ടി. ഹർഷദ്, അജയൻ ചെങ്ങന്നൂർ, വിൻസെന്റ് തിരുവനന്തപുരം, അബ്ദുൽ കരീം കൊടുവള്ളി, ഷാജി മഠത്തിൽ, സലിം ആർത്തിയിൽ, മൊയ്‌ദീൻ മണ്ണാർക്കാട്, അബ്ദുറഹീം തൃശ്ശൂർ, തൽഹത്ത്, ജമാൽ കൊടുങ്ങല്ലൂർ, അൻസാർ നൈതലൂർ, അബ്ദുല്ല കോറളായി, വിനീഷ് ഒതായി, നാസർ വലപ്പാട്, നസീർ ആലുവ, ബഷീർ വണ്ടൂർ, ജോൺ ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു, യഹ്‌യ കൊടുങ്ങല്ലൂർ സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ഗാന്ധിജയന്തി ആചരിച്ചു
ജിദ്ദ: മഹാത്മഗാന്ധിയുടെ 153 ാം ജന്മദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി ജിദ്ദയിൽ ഗാന്ധിജയന്തി ആചരിച്ചു. ഇതോടനുബന്ധിച്ച യോഗത്തിൽ പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. കാലഘട്ടത്തിന്റെ അനിവാര്യതയാണ് രാഷ്ട്രപിതാവിന്റെ ജീവിതവും സന്ദേശവുമെന്നും അത് പിന്തുടരുകയെന്നതാണ് ഓരോ രാജ്യസ്നേഹികളുടെയും കടമയെന്നും മഹാത്മജിയുടെ ദണ്ഡിയാത്രക്ക് തുല്യമായ ഭാരതത്തിന്റെ രക്ഷക്കുള്ള ഒരു യാത്രയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്നും പ്രസംഗകർ അഭിപ്രായപ്പെട്ടു.
ഗാന്ധിയൻ മാർഗങ്ങൾ പിന്തുടരുകയും, ദർശനങ്ങൾ മുറുകെ പിടിച്ച് രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌താൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും യോഗം വിലയിരുത്തി. നാസിമുദ്ദീൻ മണനാക്ക്, നൗഷാദ് അടൂർ, അലി തേക്കുതോട്, മുജീബ് മൂത്തേടം, യൂനുസ് കാട്ടൂർ, രാധാകൃഷ്ണൻ കാവുഭായ്, രാജേഷ് കണ്ണൂർ, ലത്തീഫ് മക്രേരി, നാസർ സൈൻ തൃശൂർ, പ്രിൻസാദ് കോഴിക്കോട്, അഷ്‌റഫ് വടക്കേകാട്, സിദ്ദീഖ് പുല്ലങ്കോട്, നാസർ കോഴിത്തോടി, റഫീഖ് മൂസ, വിനു കെ. ജോർജ്, അബ്ദുൽ ഗഫൂർ വണ്ടൂർ, എ.കെ ഇർഷാദ് ആലപ്പുഴ, മണികണ്ഠൻ വർക്കല, പ്രവീൺ എടക്കാട്, അഭിലാഷ് ഹരി, സമീർ മദനി, ഹരികുമാർ, റഷാദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.