റിയാദ്: അന്തരിച്ച ഒാമൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദിനും ആദരമർപ്പിച്ച് ഗൾഫ് ഉച്ചകോടി.
ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽഉലയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിെൻറ 41ാം ഉച്ചകോടിക്ക് മൺമറഞ്ഞ ഇരുനേതാക്കളുടെയും പേര് നൽകി അവരെ ആദരിച്ചത്. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് സമ്മേളനത്തിെൻറ തുടക്കത്തിൽ ഇക്കാര്യം അറിയിച്ചത്.
41ാം ഗൾഫ് ഉച്ചകോടി 'സുൽത്താൻ ഖാബൂസ് ശൈഖ് സബാഹ് ഉച്ചകോടി' എന്നറിയപ്പെടുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചു. ഇരു നേതാക്കളും ഗൾഫ് സഹകരണത്തിനും െഎക്യത്തിനും ഇരുവരും വഹിച്ച പങ്കും അർപ്പിച്ച സംഭാവനകളും പരിഗണിച്ചാണ് ആദരമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.