Representation Image

റി​യാ​ദി​ൽ ജ​ന​റ​ൽ സ​ർ​വി​സ്​ ഓ​ഫി​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി

റി​യാ​ദ്​: ബി​നാ​മി സ്ഥാ​പ​ന​മെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന്​​ റി​യാ​ദി​ൽ ജ​ന​റ​ൽ സ​ർ​വി​സ്​ ഓ​ഫി​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. നി​യ​മ​വി​രു​ദ്ധ​മാ​യും ലൈ​ൻ​സി​ല്ലാ​ത്ത​വ​രെ സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ സ്ഥാ​പ​നം ന​ട​ത്തി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​ക്കി​യും ന​ട​ത്തു​ന്ന സ്ഥാ​പ​ന​മെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന്​ ബി​നാ​മി വി​രു​ദ്ധ പ്രോ​ഗാം സം​യു​ക്ത നി​രീ​ക്ഷ​ണ സം​ഘ​മാ​ണ്​ ഓ​ഫി​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

വി​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ​ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ക, ബി​നാ​മി ഇ​ട​പാ​ടു​ക​ൾ, മു​നി​സി​പ്പ​ൽ ലൈ​സ​ൻ​സു​ക​ൾ ഇ​ല്ലാ​തെ​യും കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​ണി​ജ്യ രേ​ഖ​ക​ളു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക, തൊ​ഴി​ൽ ക​രാ​റു​ക​ളും സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സും ഇ​ല്ലാ​തെ സൗ​ദി വ​നി​ത ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി സം​ഘം പ​റ​ഞ്ഞു.

നി​കു​തി ഇ​ൻ​വോ​യ്‌​സു​ക​ൾ ന​ൽ​കാ​തി​രി​ക്കു​ക, ഡി​ജി​റ്റ​ൽ പേ​​മെൻറ്​ സം​വി​ധാ​നം ഒ​രു​ക്കാ​തി​രി​ക്കു​ക, ഇ​ൻ​ഷു​റ​ൻ​സ് നി​യ​മം ലം​ഘി​ക്കു​ക, ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക, ലൈ​സ​ൻ​സി​ലെ വി​വ​ര​ങ്ങ​ളു​മാ​യി സ്ഥാ​പ​ന​ത്തി​​​ന്റെ നാ​മ​ഫ​ല​ക​ങ്ങ​ൾ പൊ​രു​ത്ത​പ്പെ​ടാ​തി​രി​ക്കു​ക, കാ​ലാ​വ​ധി ക​ഴി​ഞ്ഞു​ള്ള ലൈ​സ​ൻ​സ്​ എ​ന്നീ ലം​ഘ​ന​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. നി​യ​മ​ലം​ഘ​ക​രു​ടെ തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ റ​ഫ​ർ ചെ​യ്തു.

ബി​നാ​മി ഇ​ട​പാ​ടി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ അ​ഞ്ചു​ വ​ർ​ഷം വ​രെ ത​ട​വും 50 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യും ചു​മ​ത്താ​ൻ ബി​നാ​മി നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്. അ​ന്തി​മ കോ​ട​തി​വി​ധി​ക്കു​ ശേ​ഷം ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ക്ക​ലും ക​ണ്ടു​കെ​ട്ട​ലും ഉ​ൾ​പ്പെ​ടും.

Tags:    
News Summary - General Service Offices Closed in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.