റിയാദ്: സൗദി അറേബ്യയിലെ എട്ട് പ്രവിശ്യകളിൽ ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുെമന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതേസമയം നാല് പ്രവിശ്യകളിലെ കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിയാദ്, നജ്റാൻ, ജീസാൻ, അസീർ, അൽബാഹ, മക്ക, മദീന എന്നീ മേഖലകളിലാണ് മിതമായതോ കനത്തതോ ആയ രീതിയിൽ മഴ തുടരുക. എന്നാൽ ജിസാൻ, അൽബാഹ, അസീർ, മക്ക പ്രവിശ്യകളിൽ ഉള്ളവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്.
മഴക്കാലത്തെ സുരക്ഷയ്‌ക്ക് വെള്ളക്കെട്ടുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ചെങ്കടലിൽനിന്ന് വടക്കുനിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 15 മുതൽ 45 വരെ കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.