യാംബു: ഇന്ത്യൻസ് വെൽഫെയർ ഫോറം (ഐ.ഡബ്ലിയു.എഫ്) യാംബു മണ്ഡലിന്റെ ആഭിമുഖ്യത്തിൽ തമിഴ്നാട് സർക്കാറിന്റെ വിദേശ തമിഴർക്കുള്ള റസിഡൻറ് ഐഡൻറിറ്റി കാർഡ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
യാംബു ഫലാദിൽ മണ്ഡലിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നൂറിലധികം തമിഴർ തമിഴ്നാട് സർക്കാർ നൽകുന്ന അയൽപക്ക തിരിച്ചറിയൽ കാർഡിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാംബു പാലാട്ട്, റോയൽ കമീഷൻ, ടൊയോട്ട, മരുഭൂ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ തമിഴർക്കായി ക്യാമ്പുകൾ ഒരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
പ്രസിഡൻറ് ബന്തനല്ലൂർ ഷാജഹാൻ, മേഖല സെക്രട്ടറി അടിയർ കൈ സെക്താവ്, റോയൽ കമീഷൻ ബ്രാഞ്ച് ചീഫ് വാസുദേവനല്ലൂർ ശംസുദ്ദീൻ, ബ്രാഞ്ച് സെക്രട്ടറി ബുളിയങ്കുടി ജവഹർ അലി, ടൊയോട്ട ബ്രാഞ്ച് ചീഫ് കാതിമേട് അൻബുദീൻ, ബ്രാഞ്ച് സെക്രട്ടറി രാമനാഥപുരം ഇല്യാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.