റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ ജരീർ യൂനിറ്റ് ഗസൽ സന്ധ്യ സംഘടിപ്പിച്ചു.ലുലു മലാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. റിയാദിലെ ഗസൽ ഗായകരായ അശോക്. ജി, ഇബ്രാഹിം ഉമ്പായി തുടങ്ങിയവർ ഗസൽ സന്ധ്യക്ക് മാറ്റുകൂട്ടി. കൂടാതെ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അനിൽ റാത്തോറിയുടെ മകൾ വസുന്ദര ഗസൽ ആലപിച്ചത് ഏറെ ഇമ്പമുള്ളതായി.
ഷാനവാസ് ഷാനു ( കീബോർഡ്), റോഷൻ (ഹാർമോണിയം), ബിജു (തബല), സലിം (റിഥം പാഡ്), ജെയ് ജെയ്, യൂനിസ് (ഗിത്താർ) തുടങ്ങിയവർ അണിനിരന്നു. റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെയും എംബസിയിലെയും വിശിഷ്ട വ്യക്തികളെ കൂടാതെ ലോക സഞ്ചാരികളായ സ്കോട്ട്ലൻഡ് സ്വദേശി ജെഡും ബ്രിട്ടൻ സ്വദേശി അഡെക്സും ഗസൽ സന്ധ്യയിൽ പങ്കെടുത്തു. സ്കോട്ട്ലൻഡ് ഫ്ലാഗ് കേളി മുഖ്യരക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖിന് കൈമാറി. പരിപാടിക്ക് സുജിത് സ്വാഗതവും മുകുന്ദൻ നന്ദിയും പറഞ്ഞു. നൗഫൽ പൂവ്വക്കുർശ്ശി അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.