ഫയൽ ചിത്രം

അബ്ഹയിലെ ‌സ്കൂളില്‍ ഭീമൻ പാമ്പ്; ഭയന്ന് കുട്ടികളും അധ്യാപികമാരും

അബഹ: ദക്ഷിണ സൗദിയിലെ മൊഹായില്‍ അസീറില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-സ്‌കൂളില്‍ ഭീമന്‍ പാമ്പ് കയറിയത് വിദ്യാര്‍ഥികളെയും അധ്യാപികമാരെയും ഭയപ്പെടുത്തി. കടുത്ത വിഷമുള്ള പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടതിൽ വിദ്യാര്‍ഥികളും അധ്യാപികമാരും ദൈവത്തെ സ്​തുതിക്കുന്നതായി സ്​കൂൾ അധികൃതർ വ്യക്തമാക്കി. സ്‌കൂള്‍ വാച്ച്മാന്റെ മാതാവു കൂടിയായ സ്‌കൂളിലെ വനിതാ ജീവനക്കാരി നാലു മീറ്ററോളം നീളമുള്ള പാമ്പിനെ അടിച്ചുകൊന്നു.

സ്‌കൂള്‍ കെട്ടിടത്തിനു ചുറ്റും കാടുമൂടി കിടക്കുന്നതാണ് സ്‌കൂളില്‍ പാമ്പ് കയറാന്‍ കാരണമെന്ന് അധ്യാപികമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ട വകുപ്പുകള്‍ സ്‌കൂള്‍ പരിസരം എത്രയും വേഗം കാടുവെട്ടി വൃത്തിയാക്കണമെന്ന് അധ്യാപികമാര്‍ ആവശ്യപ്പെട്ടു. അബഹയിൽ നിരവധിയിനത്തിലുള്ള പാമ്പുകൾ വ്യാപകമായുണ്ട്​.

Tags:    
News Summary - Giant snake at school in Abha scares students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.